'10 കൊല്ലം മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു'; ഋഷിയുടെ പ്രധാനമന്ത്രിസ്ഥാനത്തെ കുറിച്ച് മുന്‍പ്രധാനമന്ത്രി


ഋഷി സുനക്, ഡേവിഡ് കാമറോൺ | Photo: AP, AFP

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ അഭിനന്ദിച്ച് ബ്രിട്ടന്റെ മുന്‍പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒരു ബ്രിട്ടീഷ്-ഇന്ത്യന്‍ എത്തുന്നുണ്ടെങ്കില്‍ അത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെ ആകുമെന്ന് താന്‍ പത്തുകൊല്ലം മുന്‍പ് പറഞ്ഞിരുന്നെന്നും ആ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെ ആയിരുന്നു കാമറോണിന്റെ പ്രതികരണം.

വെല്ലുവിളിയുടെ കാലത്ത് നമ്മളെ നയിക്കാനായി പ്രധാനമന്ത്രിപദത്തിലെത്തിയ ഋഷി സുനകിന് വലിയ അഭിനന്ദനങ്ങള്‍. പത്തുകൊല്ലം മുന്‍പ് ഞാന്‍ പ്രവചിച്ചിരുന്നു, കണ്‍സര്‍വേറ്റീവുകളായിരിക്കും ആദ്യത്തെ ബ്രിട്ടീഷ്-ഇന്ത്യന്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന്‌. ഇന്ന് അത് സത്യമായിരിക്കുന്നു. ഋഷിക്ക് ആശംസകള്‍. അദ്ദേഹത്തിന് എന്റെ ആത്മാര്‍ഥമായ പിന്തുണയുണ്ട്, കാമറൂണ്‍ ട്വീറ്റ് ചെയ്തു.



2012 ഏപ്രില്‍ മാസത്തിലായിരുന്നു, ഇന്ത്യന്‍വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തുക കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെ ആകുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചത്. കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പാര്‍ട്ടിയില്‍നിന്നാണ് ആദ്യമായി വനിതാ പ്രധാനമന്ത്രി (മാര്‍ഗരറ്റ് താച്ചര്‍ ) ഉണ്ടായത്. ജൂതവംശത്തില്‍നിന്നൊരാളെ യു.കെ. പ്രധാനമന്ത്രിപദത്തില്‍ ആദ്യമായി എത്തിച്ചതും ഞങ്ങളാണ്. ബ്രിട്ടീഷ് ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രിയാക്കുന്നതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാകുമെന്നാണ് ഞാന്‍ കരുതുന്നത്, എന്നായിരുന്നു അന്ന് കാമറോണ്‍ പറഞ്ഞത്.

Content Highlights: david cameron on rishi sunak


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented