നജീബ് അലിഖിൽ | ചിത്രം: twitter.com|NajibAlikhil
ഇസ്ലാമാബാദ്: പാകിസ്താനിലെ അഫ്ഗാനിസ്താന് അംബാസഡറുടെ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന് അംബാസഡര്‍ നജീബ് അലിഖിലിന്റെ മകള്‍ സില്‍സില അലിഖിലിനെയാണ് തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം തടവില്‍ പാര്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്.
പാക്കിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദില് വെള്ളിയാഴ്ചയാണ് സംഭവം. കാറില്‍ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സില്‍സില അലിഖിലിനെ തട്ടിക്കൊണ്ടുപോയതെന്ന് അഫ്ഗാന് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെ ശക്തമായി അപലപിച്ച അഫ്ഗാനിസ്താന് വിദേശകാര്യ മന്ത്രാലയം, പാകിസ്താനിലെ തങ്ങളുടെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയില്‍ വലിയ ആശങ്ക രേഖപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇരുപതുകാരിയായ സില്‍സില സഞ്ചരിച്ചിരുന്ന കാറില്‍ അക്രമികള്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പാകിസ്താന് അധികൃതര്‍ പറയുന്നു. അക്രമികളില്‍ നിന്ന് മോചിതയായ ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയ സില്സിലയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് പിതാവ് നജീബ് അലിഖില്‍ പറഞ്ഞു.
സംഭവത്തിന് ശേഷം അംബാസഡറുടെ സുരക്ഷ കര്‍ശനമാക്കിയതായി പാകിസ്താന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും പ്രധാനമന്ത്രി ഇമ്രാന് ഖാന് നിർദേശിച്ചതായി പാകിസ്താന് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
Content Highlights: Daughter of Afghan ambassador to Pakistan kidnapped and hurt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..