ടെക്‌സാസ്: ഒരു കാലത്ത് സിനിമയില്‍ മാത്രം കണ്ടിരുന്ന സോളോ ഡാന്‍സ് നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഇന്നലെ ടെക്‌സാസിലെ ഡാലസ് മൃഗശാലയില്‍ എത്തിയ കാഴ്ചക്കാര്‍. ഇവിടെയുള്ള 14 വയസുള്ള ഗൊറില്ലയാണ് കാഴ്ചക്കാര്‍ക്ക് സോളോ ഡാന്‍സ് കാഴ്ച വെച്ചത്.

വലിയ കുട്ടയില്‍ നിറച്ച് വെച്ചിരിക്കുന്ന വെള്ളത്തില്‍ ഇറങ്ങി ഗൊറില്ല നടത്തിയ ഡാന്‍സ് പെട്ടെന്ന് കണ്ടാല്‍ കീ കൊടുത്താല്‍ തിരിയുന്ന വലിയൊരു കളിപ്പാട്ടത്തെ പോലെ തോന്നുമെങ്കിലും കാഴ്ചക്കാരെ മനം നിറപ്പിച്ചാണ് ഈ ഗൊറില്ല യാത്രയാക്കിയത്. കാഴ്ചക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യം പുറത്തായതോടെ വീഡിയോ വൈറലാവുകയും ചെയ്തു.