സാന്‍ ജുവാന്‍(പ്യൂര്‍ട്ടോ റിക്കോ): ശക്തമായ തിരമാലയെ തുടര്‍ന്ന് മൂറിങ് പോയിന്റുകള്‍ (കപ്പല്‍ കരയില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന സിമന്റ് തൂണുകള്‍) ഇടിച്ചു തകര്‍ത്ത് ആഡംബരക്കപ്പല്‍.

നോര്‍വേ കപ്പലായ നോര്‍വീജിയന്‍ എപ്പിക്കാണ് രണ്ട് മൂറിങ് പോയിന്റുകള്‍ ഇടിച്ചുതകര്‍ത്തത്. പ്യൂര്‍ട്ടോറിക്കോയിലെ സാന്‍ ജുവാനില്‍ തിങ്കളാഴ്ചയാണ് സംഭവം. 

ശക്തമായ തിരമാലകളുണ്ടായതിനെ തുടര്‍ന്ന് കപ്പല്‍ ഉലയുകയും മൂറിങ് പോയിന്റുകളില്‍ ഇടിക്കുകയുമായിരുന്നു. കപ്പലിടിച്ചതിന്റെ ആഘാതത്തില്‍ മൂറിങ് പോയിന്റുകള്‍ മുങ്ങിപ്പോകുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

രണ്ട് ടഗ് ബോട്ടുകളുടെ സഹായത്തോടെ സാന്‍ ജുവാന്‍ തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പലെന്ന് ഡബ്‌ള്യൂ എഫ് ടി വി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

content highlights: Cruise ships destroys mooring points,norwegian epic