Representational Image| Reuters
ലണ്ടൻ: ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ മൂന്നുമാസത്തിനുള്ളില്‍ വ്യാപകമായ തോതില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍.
2021 ആരംഭിക്കുന്നതിനു മുമ്പു തന്നെ അധികൃതർ അനുമതി തരുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വികസനത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇതില്‍ നിന്ന് കുട്ടികളെ തത്ക്കാലം ഒഴിവാക്കും.
ഓരോ മുതിര്‍ന്നയാളുകള്‍ക്കും ആറുമാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്തു തുടങ്ങിയതായി വ്യാഴാഴ്ച അറിയിച്ചു. വാക്സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ വേഗത്തിലാക്കാനുള്ള മേഖലയിലെ ആദ്യ നീക്കങ്ങളില്‍ ഒന്നാണ് ഇത്.
നിലവില്‍ വാക്‌സിന്‍ വികസനത്തിലും വിപണിയിലിറക്കുന്നതിലും ഏറ്റവും അധികം പ്രതീക്ഷയോടെ കണ്ട വാക്‌സിന്‍ ആണ് ബ്രിട്ടന്റേത്. ആഗോളതലത്തില്‍ ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിനെതിരേ വിപണിയിലിറക്കാന്‍ യൂറോപ്പില്‍ അനുമതി ലഭിക്കുന്ന ആദ്യ വാക്‌സിനാകും ഈ വാക്‌സിന്‍.
വാക്‌സിനേഷന്‍ നല്‍കുന്നതിന് കൂടുതല്‍ ആരോഗ്യപ്രവർത്തകരെ അനുവദിക്കുക, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, സായുധ സേനയുടെ സഹായം സ്വീകരിക്കുക എന്നിവയാണ് സര്‍ക്കാര്‍ പരിഗണനയിലുള്ള പദ്ധതികളില്‍ ഉള്‍പ്പെടുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
content highlights: COVID19 Vaccine Roll-Out Within 3 Months In UK, says report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..