സാഹചര്യത്തെളിവുകള്‍ ചൈനക്കെതിര്; വൈറസ് ചോര്‍ന്നത് വുഹാനില്‍ നിന്നു തന്നെ-ഇന്ത്യന്‍ ശാസ്ത്രജ്ഞ


Photo : AP

വുഹാനിലെ പരീക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോര്‍ന്ന് കോവിഡ്-19 ന്റെ ആവിര്‍ഭാവത്തിന് കാരണമായി എന്ന ഉറച്ച വാദവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞ. കോവിഡ്-19 ന്റെ ഉറവിടത്തെ കുറിച്ച് ആഗോളതലത്തില്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടരുന്നതിനിടെയാണ് കോവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന നിഗമനം അവിശ്വസനീയമാണെന്ന് പുണെയിലെ അഘാര്‍കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോഎനര്‍ജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടര്‍ മൊനാലി രഹല്‍കാര്‍ ചൂണ്ടിക്കാട്ടുന്നത്. സാഹചര്യത്തെളിവുകള്‍ ചൈനയുടെ ഉത്തരവാദിത്വം ഉറപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച മറച്ചു വെക്കാനുള്ള ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിച്ചതായും ഡോക്ടര്‍ മൊനാലി പറയുന്നു. അടിസ്ഥാനരഹിതമായ നിരവധി വാദങ്ങളും റിപ്പോര്‍ട്ടുകളും ഇക്കാര്യത്തിനായി ചൈന ലോകത്തിന് മുന്നില്‍ നിരത്തിയതായും അവര്‍ ആരോപിക്കുന്നു.

ഡോക്ടര്‍ മൊനാലിയും ഭര്‍ത്താവ് ഡോക്ടര്‍ രാഹുല്‍ ബാഹുലിക്കറും ചേര്‍ന്ന് SARS-CoV-2 ന്റെ ഉത്ഭവത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബിഎഐഎഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുകയാണ് ഡോക്ടര്‍ രാഹുല്‍. 2012 ല്‍ ചൈനയിലെ മോജിയാങ്ങില്‍ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയ രോഗത്തെ കുറിച്ചും അതിന് കാരണമായ വൈറസിനെ കുറിച്ചും അതിന് കോവിഡുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവരും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ കൊല്ലം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരുന്നു.

‘Lethal Pneumonia Cases in Mojiang Miners (2012) and the Mineshaft Could Provide Important Clues to the Origin of SARS-CoV-2’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ചൈനയില്‍ 2004 ലെ സാര്‍സ്(SARS) പകര്‍ച്ചവ്യാധിക്കും 2019/20 ലെ കോവിഡ് വ്യാപനത്തിനുമിടയില്‍ സമാനരീതിയിലുള്ള ന്യുമോണിയാ തരം പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു ആദ്യചോദ്യം. യുനാന്‍ പ്രവിശ്യയിലെ ഹോഴ്‌സ്ഷൂ വവ്വാലില്‍ നിന്ന് കണ്ടെത്തിയ, കൊറോണ വൈറസിന്റെ ബീറ്റ വകഭേദത്തോട് സാദൃശ്യമുള്ള, SARS-CoV2 സമാനവൈറസിന്റെ ഉറവിടത്തിന് 2012 ല്‍ മോജിയാങ് ഖനിത്തൊഴിലാളികളില്‍ രോഗത്തിന് കാരണമായ വൈറസുമായുള്ള ബന്ധത്തെ സംബന്ധിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം.

കോവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന് വാദം ബലപ്പെടുത്തുന്ന വിധത്തില്‍ ലാന്‍സെറ്റ് ജേണലില്‍ 2020 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ കുറിച്ച് ഡോക്ടര്‍ മൊനാലി സംശയം പ്രകടിപ്പിച്ചു. ചൈനീസ് ശാസ്ത്രജ്ഞരെ വിശ്വസിക്കാനും പിന്തുണയ്ക്കാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ലാന്‍സെറ്റ് റിപ്പോര്‍ട്ടെന്നും എന്നാല്‍ മതിയായ തെളിവുകള്‍ അതിലുള്‍പ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ മൊനാലി പറയുന്നു. നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച സമാന ലേഖനവും വൈറസ് സ്വയം ആവിര്‍ഭവിച്ചതാണെന്ന് ശക്തിയുക്തം പറയുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാദങ്ങള്‍ വിശ്വസനീയമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വവ്വാലുകള്‍ വൈറസിന്റെ ഉറവിടമെന്ന വാദം തെറ്റ്; ജൈവായുധമെന്ന നിലയില്‍ സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കുന്നില്ല

ഹോഴ്‌സ്ഷൂ വവ്വാലുകളില്‍(Horseshoe bats) നിന്ന് കോവിഡ് വൈറസ് ഉണ്ടായതായുള്ള വാദം വിശ്വസനീയമാണോയെന്ന് പരിശോധിക്കുന്നതിനിടെയാണ് വുഹാനില്‍ ഇത്തരം വവ്വാലുകള്‍ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഈയിനം വവ്വാലുകള്‍ വുഹാനില്‍ നിന്ന് 1,500-1,800 കിലോമീറ്റര്‍ അകലെയുള്ള യുനാന്‍, ഗാഗ്‌ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത്രയും അകലെയുള്ള വവ്വാലുകള്‍ കോവിഡ് വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഏതുവിധത്തില്‍ ഉറപ്പിക്കാനാവുമെന്ന് ഡോക്ടര്‍ മൊനാലി ചോദിക്കുന്നു. പിന്നീട്, ഈനാംപേച്ചികള്‍ വൈറസ് വ്യാപനത്തിന്റെ ഇടനിലക്കാരാണെന്ന വാദം ഉയര്‍ന്നുവന്നു. വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന് വിശ്വസിപ്പിക്കാന്‍ 15 ദിവസത്തെ ഇടവേളകളില്‍ പുറത്തു വന്നത് നാല് റിപ്പോര്‍ട്ടുകളാണ്, എന്നാല്‍ അവയെല്ലാം അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു-ഡോക്ടര്‍ മൊനാലി കൂട്ടിച്ചേര്‍ത്തു.

സാഹചര്യത്തെളിവുകള്‍ പലതും ലാബില്‍ നിന്നുള്ള വൈറസ് ചോര്‍ച്ചയെ ബലപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍ മൊനാലി പറയുന്നു. RATG-13 വിഭാഗത്തില്‍ പെട്ട വൈറസാണ് കോവിഡ് വൈറസെന്ന കാര്യം ചൈന വെളിപ്പെടുത്തിയിരുന്നില്ല. 2012 ല്‍ ആറ് ഖനിത്തൊഴിലാളികളെ പിടികൂടിയ ന്യുമോണിയയെ കുറിച്ച് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഷി സെങ്‌ലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോവിഡുമായി ഈ വൈറസിന് ഏതെങ്കിലും വിധത്തിലുള്ള ബന്ധത്തെ കുറിച്ച് അവര്‍ പ്രതിപാദിക്കുന്നത് 2020 നവംബറിലാണ്, കോവിഡ് വ്യാപനം ആരംഭിച്ച് 11/12 മാസങ്ങള്‍ക്ക് ശേഷം മാത്രം.

ഖനിത്തൊഴിലാളികളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ലെന്നും അതിനാലാണ് മൂന്ന് പേര്‍ മരിക്കാനിടയായതെന്നും ഡോക്ടര്‍ ഷി പറയുകയുണ്ടായി. എന്നാല്‍ സിഡിസി ഡയറക്ടര്‍ ജോര്‍ജ് എഫ് ഗാവോയുടെ വിദ്യാര്‍ഥികളില്‍ ഒരാള്‍ നടത്തിയ പഠനത്തില്‍ ഖനിത്തൊഴിലാളികളില്‍ ആന്റിബോഡികള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു. വുഹാനിലെ ലാബുകളിലെ സുരക്ഷാവീഴ്ചയും പ്രധാനകാരണമാവാം. ലെവല്‍ നാലില്‍ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ട വൈറസിനെ ലെവല്‍ രണ്ടിലോ മൂന്നിലോ ആണ് സൂക്ഷിച്ചിരുന്നതെന്ന് തെളിവുകളുണ്ട്.

ജൈവായുധമെന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ടതാണ് കോവിഡ് വൈറസെന്ന വാദം ചൈനീസ് വൈറോളജിസ്റ്റായ ഡോക്ടര്‍ ലി-മെങ് യാന്‍ മുന്നോട്ടു വെച്ചിരുന്നു. ഇത് ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷെ ആ വാദം ഉറപ്പിക്കത്തക്ക തെളിവുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ലാത്തതില്‍ തനിക്ക് അത്തരമൊരു വിശ്വാസമില്ലെന്നും ഡോക്ടര്‍ മൊനാലി പ്രതികരിച്ചു. ജൈവായുധമെന്ന നിലയില്‍ വൈറസിനെ ഉണ്ടാക്കി എന്ന് കോവിഡിന്റെ നിലവിലെ ഘട്ടത്തില്‍ നമുക്ക് സ്ഥാപിക്കാനാവില്ല. അത് സ്ഥാപിക്കണമെങ്കില്‍ വൈറസിനെ കൃത്രിമമായി നിര്‍മിച്ചതാണെന്ന് ആദ്യം തെളിയിക്കേണ്ടതുണ്ട്.

ചൈനയുടെ ഉത്തരവാദിത്വമെന്ന വാദത്തിന് അന്താരാഷ്ട്ര പിന്തുണ; WHOയെ ചൈന സ്വാധീനിച്ചു

ഡിസെന്‍ട്രലൈസ്ഡ് റാഡിക്കല്‍ ഓട്ടോണമസ് സെര്‍ച്ച് ടീം ഇന്‍വെസ്റ്റിഗേറ്റിങ് കോവിഡ്-19(DRASTIC)എന്ന അന്താരാഷ്ട സംഘടന വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണ് കോവിഡ് വൈറസ് ആവിര്‍ഭവിച്ചതെന്ന വാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ഡോക്ടര്‍ മൊനാലി സൂചിപ്പിച്ചു. മറിച്ചാണെന്ന ലോകാരോഗ്യസംഘടനയുടെ വാദത്തെ DRASTIC തള്ളിക്കളഞ്ഞിരിക്കുകയാണ്. സിഡിസി, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, വുഹാന്‍ യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെ 23 ലാബുകളാണ് വുഹാനിലുള്ളത്. മോദിയാങ്ങിലെ ഖനികളില്‍ നിന്ന് ശേഖരിച്ച 13,000 വൈറസ് സാംപിളുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ളതായാണ് സൂചന. ഇത് വൈറസ് ചോര്‍ന്നതായുള്ള വാദത്തെ ബലപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വൈറസ് വ്യാപനത്തെ കുറിച്ചുള്ള അന്വേഷണത്തിനെത്തിയ ലോകാരോഗ്യസംഘടനാ സംഘത്തില്‍ ചൈനയുടെ അംഗങ്ങളും ഉണ്ടായിരുന്നു. അതൊരു WHO-China സംയുക്തസംഘമായിരുന്നുവെന്ന് ഡോക്ടര്‍ മൊനാലി പറഞ്ഞു. 34 അംഗങ്ങളില്‍ 17 പേര്‍ ചൈനയില്‍ നിന്നുള്ളവരായിരുന്നു. സ്വാഭാവികമായും ചൈനീസ് ഭരണകൂടത്തിന്റെ സ്വാധീനം സംഘത്തിന്റെ മേല്‍ ഉണ്ടായിട്ടുണ്ടാവാമെന്നും ഡോക്ടര്‍ മൊനാലി കൂട്ടിച്ചേര്‍ത്തു. നിരവധി സാഹചര്യത്തെളിവുകള്‍ ഉണ്ടായിട്ടും ചൈനയുടെ ലാബില്‍ നിന്നാണോ വൈറസ് പുറത്തു വന്നതെന്ന കാര്യം അന്വേഷണസംഘം വിദഗ്ധമായി ഒഴിവാക്കിയതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ഡോക്ടര്‍ മൊനാലി പറഞ്ഞു.

Content Highlights: COVID-19 Circumstantial Evidence Points at Possible Wuhan Lab Leak, Says Indian Scientist

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented