covid vaccine
ന്യൂയോര്‍ക്ക്: ലോകത്തെ മുന്‍നിര കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് ദീര്‍ഘകാല പരിരക്ഷ നല്‍കാന്‍ സാധിക്കുമെന്നും തുടര്‍ച്ചയായി ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും ശാസ്ത്രജ്ഞര്‍. എന്നാല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും വൈറസിനുണ്ടാകുന്ന ജനിതകവ്യതിയാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിലനില്‍ക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇത് സംബന്ധിച്ച നിര്‍ണായകമായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫൈസര്‍, മൊഡേണ എന്നിവരുടെ എം,ആര്‍,എന്‍,എ, വാക്‌സിനുകള്‍ ആന്റിബോഡികളെ മാത്രമല്ല ആശ്രയിക്കുന്നതെന്നതിന് തെളിവുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജനങ്ങള്‍ വാക്‌സിന്‍ ഡോസ് സ്വീകരിക്കണമെന്ന് ഫൈസറിന്റെയും മൊഡേണയുടെയും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, കുറച്ചു വര്‍ഷങ്ങളുടെ ഇടയില്‍ മാത്രം വാക്‌സിന്‍ ബൂസ്റ്ററുകള്‍ ആവശ്യമായി വരൂവെന്ന് മറ്റു ചില വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Covid Vaccination: no need for booster shots in the future


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..