മാസ്‌ക് നിര്‍ബന്ധമില്ല, എല്ലാം തുറക്കാം; കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ


പ്രതീകാത്മക ചിത്രം | photo: AP

ലണ്ടൻ: പ്രതിദിന കോവിഡ് കേസുകൾ 50,000 ത്തിന് മുകളിൽ നിൽക്കേ ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ബ്രിട്ടൻ. തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. എല്ലാ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. പൊതുപരിപാടികളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടത്താനും സർക്കാർ അനുമതി നൽകി.

അതേസമയം കോവിഡ് കേസുകളിൽ കുറവുവരാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് തുറന്നുകൊടുക്കാനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്തു. സർക്കാർ നടപടി രോഗവ്യാപനം വർധിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാസ്ക് നിബന്ധന ഒഴിവാക്കിയതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം വ്യവസ്ഥയും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച അർധരാത്രി മുതൽ നഗരത്തിലെ നിശാ ക്ലബ്ബുകൾ തുറക്കാൻ അനുമതി നൽകി. ഇൻഡോർ കായിക സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള വേദികളിൽ മുഴുവൻ സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തീയേറ്ററുകൾ തുറക്കാനും അനുമതിയുണ്ട്.

സർക്കാർ അശ്രദ്ധമായാണ് പ്രവർത്തിക്കുന്നതൊന്നും മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനത്തെ ശക്തമായി എതിർക്കുന്നതായും ലേബർ പാർട്ടി ആരോഗ്യവിഭാഗം വക്താവ് ജൊനഥൻ വ്യക്തമാക്കി. അതേസമയം ഭൂരിഭാഗം പേരും വാക്സിന്റെ ആദ്യ ഡോസ് എങ്കിലും സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം അതിതീവ്രമാകില്ലെന്ന കണക്കുകൂട്ടിലിലാണ് സർക്കാർ.

രാജ്യത്തെ മുതിർന്ന പൗരൻമാരിൽ മൂന്നിൽ രണ്ട് പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും വേഗത്തിൽ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ഇപ്പോൾ തുറന്നുകൊടുത്തിട്ടില്ലെങ്കിൽ പിന്നീട് എപ്പോഴാണ് എല്ലാം തുറന്നുകൊടുക്കാനാവുകയെന്ന് നമ്മൾ സ്വയം ചോദിക്കേണ്ടിവരും. നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്നും ബോറിസ് ജോൺസൺ അഭ്യർഥിച്ചു.

നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇൻഡൊനീഷ്യയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് യുകെ.

content highlights:COVID-19 Restrictions Lifted In England, Scientists Warn Of Surge In Cases


WATCH VIDEO

Sudu link

പെട്രോൾ വില കൂടിയതിന് രാഗേഷിന്റെ പ്രതികാരം;
സുഡൂസ് കസ്റ്റം സ്കൂട്ടർ | POWERED BY HATERS

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented