
photo credits : AP
വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ പേടിച്ച് അമേരിക്ക മുഴുവനും ദീര്‍ഘനാളത്തേക്ക് അടച്ചിടാനാകില്ലെന്നും എല്ലാം ഉടന്‍തന്നെ പഴയ നിലയിലേക്ക് എത്തുമെന്നും പ്രസിഡന്റ് ട്രംപ്. 'വിമുക്തിയെ പ്രശ്നത്തെക്കാള്‍ വഷളാകാന്‍ നമ്മള് വിടരുത്' വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ സംസാരിക്കുന്നതിനിടയില്‍ ട്രംപ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് വര്‍ധിച്ചിച്ചു വരുന്ന കൊറോണ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പാലിക്കേണ്ട ചില കര്‍ശന നിയന്ത്രണങ്ങളെക്കുറിച്ച് തിങ്കളാഴ്ച്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. പത്തില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരരുതെന്നും മറ്റുമുളള നിര്‍ദേശങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. ഇതോടെ രാജ്യത്തെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ട്രെംപിന്റെ പുതിയ പ്രഖ്യാപനം. എന്നാല്‍ മുമ്പ് പ്രഖ്യാപിച്ച 15 ദിവസത്തെ പരീക്ഷണ കാലയളവിന് ശേഷം മാത്രമെ പുനപരിശോധനയുണ്ടാകുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോള്‍ എട്ട് ദിവസം കഴിഞ്ഞിരിക്കുന്നു. ആ കാലയളവില്‍ തന്നെ ഏറെ പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. വൈറസിന്റെ ചെറിയ തോതിലുള്ള ആക്രമണങ്ങള്‍ ഉണ്ടായ പ്രദേശങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കും. എന്നാല്‍ അമേരിക്ക മുഴുവാനായൊന്നും ദീര്‍ഘ നാളത്തേക്ക് അടച്ചു പൂട്ടാനാവില്ല. എന്നത്തേക്കാണ് നിയന്ത്രണങ്ങള്‍ നീക്കുകയെന്ന ചോദ്യത്തിന് മാസങ്ങളുടെ കണക്കൊന്നും പറയാന്‍ താനില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.
കൊറോണ വൈസിനെ ചൈനീസ് വൈറസ് എന്നു വിളിച്ചതിനെത്തുടര്‍ന്ന് ട്രംപ് അടുത്തിടെ വിമര്‍ശനങ്ങള്‍ക്കു വിധേയനായിരുന്നു. വൈറസ് പടര്‍ന്നു പിടിച്ചതിന് അമേരിക്കയിലുള്ള ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തെ തെറ്റു പറയാനാകില്ലെന്നും അവര്‍ നല്ലവരാണെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. അവര്‍ക്കെതിരെയുള്ള പരിഹാസച്ചുവയോടെയുള്ള വാക്കുകള്‍ താനും കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 'എനിക്കത് കേള്‍ക്കുന്നത് ഇഷ്ടമല്ല. അങ്ങനെ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കുകയുമില്ല' ട്രംപ് ഉറപ്പിച്ചു പറഞ്ഞു.
ഇതിനകം രാജ്യത്ത് നാല്പ്പത്തിയാറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 582 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണക്ക് ഇനിയും നിയന്തിക്കാനാത്ത വിധം വര്‍ധിക്കാനാണ് സാധ്യതയെന്നും എന്നാല്‍ പിന്നീട് കുറയുമെന്നും ട്രംപ് വിലയിരുത്തി. രാജ്യത്തെ വ്യാപാരവ്യവഹാരങ്ങള് എല്ലാം തുടരാനും ട്രംപ് നിര്‍ദേശിച്ചു. ജീവന് രക്ഷാ ഉപകരണങ്ങളും മരുന്നുകളും അനാവശ്യമായി വാങ്ങിക്കൂട്ടുന്നതിനും ശേഖരിച്ചു വയ്ക്കുന്നതിനുമെതിരെ പ്രസിഡന്റ് പ്രത്യേക ഉത്തരവുമിറക്കിയിട്ടുണ്ട്.
Content Highlights : covid 19 corona outbreak us president donald trump spoke at white house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..