ഹൈദരാബാദ്: അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി കൊവാക്സിന്‍ നിര്‍മാതാക്കള്‍ കാനഡ സര്‍ക്കാരിനെ സമീപിച്ചു. അനുമതി കിട്ടിയാല്‍ കൊവാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളും, താല്‍ക്കാലിക ജീവനക്കാരും അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കാനഡയിലേക്കുള്ള പ്രവേശനവിലക്ക് നീങ്ങിക്കിട്ടും. 

നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാക്സിനുകളില്‍ കോവിഷീല്‍ഡിന് മാത്രമാണ് കാനഡയില്‍ അംഗീകാരം ഉള്ളത്. ഡെല്‍റ്റാ വകഭേദത്തിനെതിരെ ഏറ്റവും ഫലപ്രദമായത് കൊവാക്സിനാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതായി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. 

ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്‍. വടക്കേ അമേരിക്കയില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയുമായി ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് കാനഡയിലും ചുവടുറപ്പിക്കാന്‍ ഭാരത് ബയോടെകിന്റെ ശ്രമം. അപേക്ഷ പരിഗണനയിലാണെന്ന് കാനഡയുടെ ആരോഗ്യവകുപ്പ് അറിയിച്ചു. 

content highlights: covaxine submits documents for emergency use authorisation in canda