Photo Courtesy: twitter.com|wildpakistan
ലാഹോര്‍: വിവാഹ ഫോട്ടോഷൂട്ട് കേമമാക്കാന്‍ ഓമനമൃഗങ്ങളെ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ സിംഹക്കുട്ടിയെ മയക്കുമരുന്നു നല്കി മയക്കി കിടത്തി വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചാലോ? പാകിസ്താനില്‍നിന്നാണ് ഈ വാര്‍ത്ത. മയക്കി കിടത്തിയ സിംഹക്കുട്ടിയെ വിവാഹ ഫോട്ടോഷൂട്ടിന് ഉപയോഗിച്ച ദമ്പതിമാർക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് ദമ്പതിമാർക്കെതിരെ അതിരൂക്ഷ വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്. നിലത്ത് മയങ്ങിക്കിടക്കുന്ന സിംഹക്കുട്ടിയുടെ സമീപത്തിരിക്കുന്ന ദമ്പതിമാരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാകിസ്താനില്‍ വന്യജീവി സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സേവ് ദ വൈല്‍ഡ് എന്ന സംഘടന, ഫോട്ടോഷൂട്ടിലെ ഒരു ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലാഹോറില്‍ പ്രവര്‍ത്തിക്കുന്ന അഫ്സല് എന്ന സ്റ്റുഡിയോയിലാണ് ഫോട്ടോഷൂട്ട് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെ.എഫ്.കെ. അനിമല്‍ റെസ്ക്യൂ ആന്‍ഡ് ഷെല്‍റ്റര്‍ എന്ന സംഘടനയും ഫോട്ടോഷൂട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിംഹക്കുട്ടിയെ സ്റ്റുഡിയോയില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നും ജെ.എഫ്.കെ. അനിമല്‍ റെസ്ക്യൂ ആന്‍ഡ് ഷെല്‍റ്റര്‍ ആരോപിച്ചു. ഇവര്‍ സ്റ്റുഡിയോക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനും ഉദ്ദേശിക്കുന്നുണ്ട്.
അതേസമയം തങ്ങളുടെ ഒരു സുഹൃത്തിന്റേതാണ് സിംഹക്കുട്ടിയെന്നും അദ്ദേഹം സ്റ്റുഡിയോയിലേക്ക് വന്നപ്പോള്‍ അതിനെ കൊണ്ടുവന്നതാണെന്നുമാണ് സ്റ്റുഡിയോ നടത്തിപ്പുകാര്‍ പറയുന്നതെന്ന് ജെ.എഫ്.കെയുടെ സ്ഥാപകന്‍ സുല്ഫിഷാന് അനുശയ് ദ ഇന്‍ഡിപെന്‍ഡന്റിനോട് പ്രതികരിച്ചു. സിംഹക്കുട്ടിയെ സ്റ്റുഡിയോയിലേക്ക് കൊണ്ടുവന്നപ്പോള്‍ ദമ്പതിമാരും അവിടെ ഉണ്ടായിരുന്നു. ഇത് തികച്ചും യാദൃച്ഛികമായിരുന്നു. അതിനാല്‍ സിംഹക്കുട്ടിയ്ക്കൊപ്പം കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നെന്നും സ്റ്റുഡിയോ നടത്തിപ്പുകാര്‍ പറഞ്ഞതായി സുല്ഫിഷാന് കൂട്ടിച്ചേര്‍ത്തു.
content highlights: couple poses with sedated lion cub in wedding photoshoot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..