കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് നേരെ മിസൈൽ തൊടുത്തുവിടുമെന്ന് പാക് മന്ത്രി


ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന ഏത് രാജ്യത്തേയും ശത്രുവായി കണക്കാക്കുമെന്നും അവർക്കു നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക് മന്ത്രി.

കശ്മീർ, ​ഗിൽ​ഗിത് ബാൾടിസ്താൻ വകുപ്പു മന്ത്രിയായ അലി അമിൻ ​ഗന്ദാപുരാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രകോപനപരമായ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ പാകിസ്താൻ മാധ്യമപ്രവർത്തക ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.

കശ്മീർ പ്രശ്നത്തിൽ സംഘർഷം വളരുകയാണെങ്കിൽ ഇന്ത്യയുമായി യുദ്ധം തുടങ്ങാൻ പാകിസ്താൻ നിർബന്ധിതരാകും. പാകിസ്താനെ പിന്തുണക്കാതിരിക്കുകയും ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ ഞങ്ങൾ ശത്രുക്കളായി കണക്കാക്കും. ഇന്ത്യക്കെതിരെയും പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരേയും ഞങ്ങൾ മിസൈൽ തൊടുത്തുവിടും- മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ പാകിസ്താൻ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണങ്ങൾ ഏകപക്ഷീയമായി പിൻവലിച്ചിരുന്നു. കശ്മീർ വിഷയം ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിന് സാർക്ക്, അറബ് രാജ്യങ്ങളുടെയുൾപ്പെടെ പിന്തുണയും ലഭിച്ചു. കശ്മീർ വിഷയത്തിൽ ആ​ഗോള തലത്തിൽ പാകിസ്താൻ തിരിച്ചടി നേരിടുന്ന സന്ദർഭത്തിൽ കൂടിയാണ് പാക് മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്തുവരുന്നത്.

Content highlights: Countries Supporting India On Kashmir issue Will Be Hit By Missile says Pak Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented