
ചിത്രം കടപ്പാട്:എ.പി.
ന്യൂയോര്‍ക്ക്: കൊറോണവൈറസ് മഹാമാരിയില്‍ അമേരിക്കയില്‍ ഒന്നാം ലോകമഹായുദ്ധത്തിലുണ്ടായതിനേക്കാള് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 740 പേര് മരിച്ചതടക്കം കോവിഡ് ബാധിച്ച് യുഎസില്‍ ഇതുവരെ 116,854 പേര് മരിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തില്‍ യുഎസില്‍ സൈനിക സേവനം നടത്തിയിരുന്ന 116,516 ആളുകളാണ് മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസം യുഎസില്‍ 400 ന് താഴെയായിരുന്നു മരണ നിരക്ക്. എന്നാല്‍ ചൊവ്വാഴ്ച ഇത് വീണ്ടും വര്‍ധിച്ചു. യുഎസില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 22 ലക്ഷം കടന്നിട്ടുണ്ട്.
ഇതിനിടെ ലോകത്താകമാനമായി കോവിഡ് ബാധിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു. ഇതില്‍ 43 ലക്ഷം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മരണസംഖ്യ 4.45 ലക്ഷം ആകുകയും ചെയ്തു.
കോവിഡ് ഏറ്റുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലിലാണ് നിലവില്‍ അതിവേഗം രോഗം ബാധിക്കുന്നത്. ദിനംപ്രതിയുള്ള പുതിയ രോഗികളുടെ എണ്ണത്തില്‍ ചൊവ്വാഴ്ച റെക്കോര്‍ഡ് നിരക്കാണ് ബ്രസീലില്‍ രേഖപ്പെടുത്തിയത്. 34,918 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചു. 1338 പേര് 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. 45456 മരണമാണ് ബ്രസീലില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ചവരുടെ എണ്ണം 9.2 ലക്ഷമാകുകയും ചെയ്തു.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് റഷ്യയും നാലാമത് ഇന്ത്യയുമാണ്. റഷ്യയില്‍ 5.45 ലക്ഷം പേര്‍ക്കും ഇന്ത്യയില്‍ 3.43 ലക്ഷം പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Coronavirus world wide-Coronavirus Leaves More Americans Dead Than World War I
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..