ഉപഗ്രഹചിത്രങ്ങള്‍ തെളിവ്; ചൈനയില്‍ ഓഗസ്റ്റില്‍തന്നെ കൊറോണ വ്യാപിച്ചിരുന്നെന്ന് നിഗമനം


-

ലണ്ടന്‍: ചൈനയില്‍ 2019 ഓഗസ്റ്റ് മാസം മുതല്‍ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചിരുന്നതായി നിഗമനം. ആശുപത്രികളിലേയ്ക്കുള്ള ജനങ്ങളുടെ യാത്രകള്‍ സംബന്ധിച്ച ഉപഗ്രഹചിത്രങ്ങളുടെയും ഇന്റര്‍നെറ്റിലെ സെര്‍ച്ചിങ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനം ഈ നിഗമനത്തില്‍ എത്തുന്നത്. എന്നാല്‍ പരിഹാസ്യമായ കണ്ടെത്തലാണ് ഇതെന്ന് ചൈന പ്രതികരിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന് ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന വുഹാനിലെ ആശുപത്രികളുടെ വിവരങ്ങളാണ് പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വുഹാനിലെ ആശുപത്രികളുടെ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളില്‍ ഓഗസ്റ്റ് മുതല്‍ വലിയ തോതിലുള്ള വാഹനപെരുപ്പം കാണാനായതായി റിപ്പോര്‍ട്ട് പറയുന്നു.

കൂടാതെ ചുമ, അതിസാരം തുടങ്ങിയ വാക്കുകള്‍ ചൈനയില്‍ ഓഗസ്റ്റ് മാസം മുതല്‍ ഇന്റര്‍നെറ്റ് സെര്‍ച്ചുകളില്‍ വലിയതൊതില്‍ പ്രത്യക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഇക്കാലത്തുതന്നെ കോവിഡ് രോഗികളുടെ എണ്ണം പെരുകിയിരുന്നു എന്നതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനയുടെ തെക്കന്‍ മേഖലയില്‍ നേരത്തെ തന്നെ വൈറസ് വ്യാപിച്ചു തുടങ്ങിയിരുന്നെന്നും വുഹാനില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ത്തന്നെ മറ്റു മേഖലകളിലും വൈറസ് പകര്‍ന്നിരുന്നെന്നുമുള്ള നിഗമനമാണ് ഒരു വിഭാഗം ഗവേഷകര്‍ക്കുള്ളത്.

സാറ്റലൈറ്റ് ചിത്രങ്ങളും സെര്‍ച്ച് വിവരങ്ങളും കൊണ്ട് മാത്രം കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നു എന്ന കാര്യം സ്ഥിരീകരിക്കാനാവില്ലെന്നും, എന്നാല്‍ വുഹാനിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുന്‍പുതന്നെ വൈറസ് മൂലമുള്ള രോഗബാധ ഉണ്ടായതായുള്ള നിഗമനങ്ങളെ സാധൂകരിക്കുന്നതാണ് ഈ വിവരങ്ങളെന്ന് പഠനം പറയുന്നു.

അതേസമയം, ഇത്തരമൊരു റിപ്പോര്‍ട്ടിനെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. വാഹനഗതാഗതത്തിന്റെ വിവരങ്ങള്‍ വെച്ചുകൊണ്ടുള്ള ഉപരിപ്ലവമായ ഇത്തരം റിപ്പോര്‍ട്ടകുള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുയിങ് പറഞ്ഞു. ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.

Content Highlights: Coronavirus Spread In August in China- Harvard Research

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented