കൊറോണ അടങ്ങുന്നില്ല, മരണം 1700 കടന്നു, പുതുതായി 2,048 പേര്‍ക്ക് രോഗബാധ


Photo: AP

ബീജിങ്: ചൈനയില്‍ തുടങ്ങി ലോകമെമ്പാടും പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,770 ആയി. തിങ്കളാഴ്ച മാത്രം മരണമടഞ്ഞത് 105 രോഗികളാണ്. ഇവരില്‍ 100 പേരും വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഹുബെയ് പ്രവിശ്യയിലാണ്. മൂന്നുപേര്‍ ഹെനാനിലും രണ്ടുപേര്‍ ഗ്വാങ്‌ദോങ്ങിലുമാണ് മരിച്ചത്. ഇതിനിടെ പുതുതായി 2,048 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

രോഗബാധ തുടങ്ങിയ ഹുബെയ് പ്രവിശ്യയില്‍ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പൊതുസേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഹുബെയ് ഉള്‍പ്പെടെയുള്ള 18 നഗരങ്ങളിലായി അഞ്ച്‌കോടിയോളം ആളുകളെയാണ് ചൈനീസ് സര്‍ക്കാര്‍ ജനുവരി 23 മുതല്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കുള്ള അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള വാഹന ഗതാഗതവും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അധികൃതര്‍ ഇടപെട്ട് തടയുന്നുമുണ്ട്.

പൂര്‍ണമായും രോഗമുക്തി നേടിയ 10,844 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. 7,264 പേര്‍ രോഗബാധയുണ്ടോയെന്ന സംശയനിഴലിലുമാണ്. രോഗബാധ നിയന്ത്രണ വിധേയമാക്കാന്‍ 12 അംഗ ലോകാരോഗ്യ സംഘടന സംഘം ചൈനീസ് അധികൃതരെ സഹായിക്കുന്നുമുണ്ട്.

Content Highlights: Coronavirus outbreak; death toll to 1,770 in China

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented