സാര്‍സിനെയും മറികടന്ന് കൊറോണ; ചൈനയില്‍ മാത്രം 800 മരണം


ചൈന വളരെ മികച്ചരീതിയിലാണ് വിഷയം കൈകാര്യംചെയ്തതെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു.

-

ബെയ്ജിങ്ങ്: സാര്‍സിനെയും മറികടന്ന് കൊറോണ വൈറസ് ചൈനയിലുടനീളം സംഹാര താണ്ഡവമാടുകയാണ്. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 800 പേരാണ് ചൈനയില്‍ മരിച്ചത്. 2000-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത.

മരിച്ചവരില്‍ 780 പേരും ചൈനയിലെ ഹുബേയില്‍ നിന്നുള്ളവരാണ്. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

യു.എ.ഇ.യില്‍ രണ്ടുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ദുബായ്: യു.എ.ഇ.യില്‍ രണ്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ഫിലിപ്പീന്‍സ് സ്വദേശിക്കും ഒരു ചൈനക്കാരനുമാണ് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ യു.എ.ഇ.യില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ സിറ്റിയില്‍നിന്ന് എത്തിയ നാലംഗ ചൈനീസ് കുടുംബത്തിനാണ് ആദ്യമായി രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്.

പിന്നീട് ഒരു ചൈനാ പൗരനുകൂടി ബാധിച്ചതായി കണ്ടെത്തി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു.

ലുലു ജീവനക്കാര്‍ സുരക്ഷിതര്‍

കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ചൈനയിലും ഹോങ്കോങ്ങിലുമുള്ള ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്കോങ്ങിലുമായുള്ളത്. ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇവര്‍ക്കാവശ്യമായ മാസ്‌ക് അടക്കമുള്ള എല്ലാ സംരക്ഷിതകവചങ്ങളും എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും മീഡിയ വിഭാഗം അറിയിച്ചു. ജീവനക്കാരുമായി അബുദാബിയില്‍ നിന്ന് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുമുണ്ട്.

യു.എസിന്റെ പത്തുകോടി ഡോളര്‍ സഹായം

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്കും മറ്റുരാജ്യങ്ങള്‍ക്കുമായി പത്തുകോടി ഡോളറിന്റെ (ഏകദേശം 715 കോടി രൂപ) സഹായം വാഗ്ദാനം ചെയ്ത് യു.എസ്. ചൈന വളരെ മികച്ചരീതിയിലാണ് വിഷയം കൈകാര്യംചെയ്തതെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു.

വിലക്ക് ശക്തമാക്കി ഹോങ് കോങ്, ലംഘിച്ചാല്‍ പിഴയും തടവും

ചൈനയില്‍നിന്നെത്തുന്നവര്‍ക്ക് രണ്ടാഴ്ചത്തേക്ക് നിര്‍ബന്ധവിലക്കേര്‍പ്പെടുത്തി ഹോങ് കോങ് ഉത്തരവിറക്കി. ഹോങ് കോങ്ങിലെത്തുന്ന വിദേശപൗരന്മാര്‍ ഹോട്ടല്‍മുറികളിലോ സര്‍ക്കാര്‍ നടത്തുന്ന കേന്ദ്രങ്ങളിലോ കഴിയണം. തദ്ദേശവാസികള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും ഭരണകൂടം നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും തടവുശിക്ഷയും നല്‍കും.

മുഖാവരണത്തിന് ക്ഷാമം

കൊറോണ വൈറസില്‍നിന്ന് സംരക്ഷണം നല്‍കാനാവുന്ന മുഖാവരണങ്ങള്‍ക്കും മറ്റ് അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ആഗോളതലത്തില്‍ ക്ഷാമമനുഭവപ്പെടുന്നതായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ്. ഐ ഫോണിന്റെ നിര്‍മാണം നടത്തുന്ന ഫോക്‌സ്‌കോണ്‍ കമ്പനി തങ്ങളുടെ ഷെന്‍ജെനിലെ ഫാക്ടറിയില്‍ മുഖാവരണങ്ങളുടെ നിര്‍മാണമാരംഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

കപ്പലുകളില്‍ക്കുടുങ്ങി ഏഴായിരത്തോളംപേര്‍

ടോക്യോ/ഹോങ് കോങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ടോക്യോയിലും ഹോങ് കോങ്ങിലും സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളില്‍ പുറത്തിറങ്ങാനാകാതെ കഴിയുന്നത് ഇന്ത്യക്കാരുള്‍പ്പെടെ ഏഴായിരത്തിലേറെപ്പേര്‍. ടോക്യോയില്‍ യോക്കോഹാമയില്‍ നിരീക്ഷണത്തിലുള്ള 'ഡയമണ്ട് പ്രിന്‍സസെ'ന്ന കപ്പലില്‍ ആറ് ഇന്ത്യക്കാരുള്‍പ്പെടെ 3,700-ലേറെപ്പേരാണുള്ളത്. ഇതില്‍ 64 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോങ് കോങ് തുറമുഖത്തുള്ള വേള്‍ഡ് ഡ്രീം കപ്പലിലുള്ളത് 3600-ലേറെപ്പേര്‍. ഇതിലാര്‍ക്കും വൈറസ് ബാധയില്ലെങ്കിലും നേരത്തേ ഈ കപ്പലില്‍ യാത്രചെയ്ത എട്ടുപേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യവും വൈറസ് ബാധിച്ചവരുടെ എണ്ണവും

1. ചൈന-34,546

2. ഹോങ് കോങ്-26

3. മക്കാവു-10

4. ജപ്പാന്‍-89

5. സിങ്കപ്പൂര്‍-33

6. തായ്‌ലാന്‍ഡ്-32

7. ദക്ഷിണ കൊറിയ-24

8. ഓസ്‌ട്രേലിയ-15

9. ജര്‍മനി-13

10. യു.എസ്.-12

11. തയ്‌വാന്‍-16

12. മലേഷ്യ-15

13. വിയറ്റ്‌നാം-13

14. ഫ്രാന്‍സ്-06

15. യു.എ.ഇ.-05

16. കാനഡ-06

17. ഫിന്‍ലന്‍ഡ്-01

18. ഇന്ത്യ-03

19. ഫിലിപ്പീന്‍സ്-03

20. റഷ്യ-02

21. ഇറ്റലി-03

22. ബ്രിട്ടന്‍-03

23. ബെല്‍ജിയം-01

24. നേപ്പാള്‍-01

25. ശ്രീലങ്ക-01

26. സ്വീഡന്‍-01

27. സ്‌പെയിന്‍-01

28. കംബോഡിയ-01

Content Highlight: Coronavirus death toll 800 in China overtakes Sars

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented