-
ബ്രസീലിയ: ആമസോണിലെ മഴക്കാടുകളില്‍ കഴിയുന്ന ആദിവാസി വിഭാഗമായ യനോമാമി വിഭാഗങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബ്രസീല്‍. ഇതാദ്യമായാണ് ആമസോണിലെ വിദൂരസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗങ്ങള്‍ക്കിടയില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്.
'യനോമാമി വിഭാഗങ്ങള്‍ക്കിടയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമാണ് അവര്‍ക്കുള്ളത്. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നു. ഇതോടെ മൂന്നിരട്ടി മുന്‍കരുതലാണ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ എടുക്കുന്നത്. ' - ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍ട്രിക് പറഞ്ഞു.
പതിനഞ്ചു വയസുകാരനായ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബോവിസ്തയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോള്‍.
പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ ഏഴ് പേര്‍ക്ക് ഇതിനോടകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗോത്രവര്‍ഗമായ കൊകാമ വിഭാഗത്തിലെ 20കാരിക്കാണ് ഒരാഴ്ച മുന്‍പ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്.
300 ഗോത്രവിഭാഗങ്ങളിലായി 800,000 ജനങ്ങളാണ് ബ്രസീലില്‍ ഉള്ളത്.20ാം നൂറ്റുണ്ടിന്റെ പകുതിവരെ പൂര്‍ണമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ 1970 ല്‍ പിടിപെട്ട അഞ്ചാംപനിയും മലേറിയയും തകര്‍ത്തിരുന്നു.
Content Highlights: coronavirus confirmed in amazon indigenous people
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..