പനിക്കുള്ള ജപ്പാന്‍ കമ്പനിയുടെ മരുന്ന് കോവിഡ് 19-നെതിരെ ഫലപ്രദമെന്ന് ചൈനീസ് വിദഗ്ധര്‍


Representational image | Photo: AFP

ന്യൂഡല്‍ഹി: പനിക്കെതിരായി ഉപയോഗിക്കുന്ന 'അവിഗാന്‍' എന്ന മരുന്ന് കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഫലപ്രദമാണെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ധര്‍. ജാപ്പനീസ് ആന്റി ഫ്‌ളൂ ഏജന്റ് ആയ അവിഗാനിലെ 'ഫാവിപിറാവിര്‍' എന്ന ഘടകമാണ് കോവിഡ് 19 എതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ചൈനയില്‍ 300ല്‍ അധികം രോഗികള്‍ക്ക് ഈ മരുന്ന് ഫലപ്രദമായതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിച്ചവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടായതായി വ്യക്തമായെന്ന് ചൈനീസ് ഡോക്ടര്‍മാര്‍ പറയുന്നു. ഫാവിപിറാവിര്‍ എന്ന ഘടകം ശരീരത്തില്‍ വൈറസിന്റെ പെരുകലിനെ തടയുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് 19 രോഗികളില്‍ ഫാവിപിറാവിര്‍ ഫലപ്രദമാണെന്നും പ്രത്യക്ഷത്തില്‍ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നും ചൈനയുടെ സയന്‍സ്-ടെക്‌നോളജി മന്ത്രി ഷാങ് ഷിന്‍മിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 200 രോഗികളില്‍ നടത്തിയ മരുന്ന് പരീക്ഷണത്തില്‍ രോഗം ഭേദപ്പെടുന്നതിനുള്ള സമയത്തില്‍ ഏറെ കുറവു വരുന്നതായി കണ്ടെത്തി.

കോവിഡ് 19 രോഗത്തിനെതിരെ ഉപയോഗിക്കുന്നതിന് ഫാവിപിറാവിര്‍ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിച്ചിട്ടുണ്ട്. കോവിഡിനെതിരെ ഇത് ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Content Highlights: Coronavirus- China says Japanese anti-flu agent Favipiravir effective on Covid-19 patients

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented