കൊറോണ ഇതുവരെ ജീവനെടുത്തത് 37,638 പേരുടെ, അതീവ ഗുരുതരാവസ്ഥയിൽ 29,000പേർ


സ്‌പെയിനില്‍ ഇന്നലെ മാത്രം മരിച്ചത് 913 പേരാണ്

Courtesy: Johns Hopkins University data(https:||coronavirus.jhu.edu|map.html)

വാഷിങ്ടൺ: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവില്‍ 5.82ലക്ഷം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. ഇതില്‍ 29488 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ നിരക്ക് ഇനിയും വലിയ തോതില്‍ ഉയര്‍ത്തുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

നിലവില്‍ 178 രാജ്യങ്ങളിലേക്കാണ് രോഗം പടര്‍ന്നിട്ടുള്ളത്.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്-11,591.രോഗ ബാധിതര്‍ ഒരു ലക്ഷം കടന്നു.സ്‌പെയിനില്‍ 7716 പേരും അമേരിക്കയില്‍ 3008 പേരും മരണപ്പെട്ടു. ഇറ്റലിയില്‍ ഇന്നലെ മാത്രം 812 പേര്‍ മരിച്ചു. സ്‌പെയിനില്‍ ഇന്നലെ മാത്രം മരിച്ചത് 913 പേരാണ്.

death corona

നിലവില്‍ യുഎസ്സിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായുള്ളത്. 1.64 ലക്ഷം പേര്‍. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 87,956 ആയി.

രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ മരിച്ചവര്‍ 3,308 ആണ്. 82,223 പേരില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചെങ്കിലും 75,924 പേര്‍ രോഗമുക്തരായി.ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ചൈനയിലാണ്.

സ്ഥിരീകരിച്ച രാജ്യങ്ങള്‍, കേസുകള്‍ , മരണം

അമേരിക്ക- 1,63807, മരണം-3008
ഇറ്റലി- 1,01,739, മരണം- 11,591
സ്‌പെയിന്‍- 87,956, മരണം- 7,716
ഫ്രാന്‍സ്- 45,170, മരണം- 3,024
ചൈന- 82,223, മരണം- 3308
ഇറാന്‍ - 41,495, മരണം-2757
ജര്‍മ്മനി- 66,885, മരണം- 645
യുകെ- 22,453, മരണം- 1,411

content highlights: Corona Worldwide updates till march 31, death toll crossess 37000

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented