
JohnHopkins data
വാഷിങ്ടൺ: ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 6.82 ലക്ഷം പേര് കൊവിഡ് ബാധിതരാണ്.
23,604 പേര് അമേരിക്കയില്‍ മാത്രമായി മരണപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രമായി 28,917 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് ബാധിതരായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ചതും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 1505 പേരാണ് അമേരിക്കയില്‍ മരിച്ചത്.
എന്നാല്‍ 32,988 പേര് അമേരിക്കയില്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടത്- 7349.
ഗള്‍ഫില്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചത് 109 പേരാണ്. സ്പെയിനില്‍ 547 പേര് മരിച്ചപ്പോള്‍ ആശങ്കയായി ബ്രിട്ടനിലും മരണനിരക്ക് ഉയരുന്നു. 717 പേരാണ് ബ്രിട്ടനില്‍ ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ 566 പേര് കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 20,000 കടന്നു.
ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.43 ലക്ഷം കടന്നു. ലോകത്ത് തന്നെ ഏററവും കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തിയ രാജ്യം അമേരിക്കയാണ്. ഇതും അമേരിക്കയില്‍ സ്ഥിരീകരിച്ച കൊറോണ കേസുകള്‍ കൂടാനുള്ള കാരണമാണ്. അമേരിക്ക(29.38ലക്ഷം), ഇറ്റലി-10.5ലക്ഷം, ജര്‍മ്മനി -13.2 ലക്ഷം വീതം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച കേസുകളും മരണനിരക്കും
- സ്പെയിന് 1.70ലക്ഷം, 17,756
- ഇറ്റലി 1.60ലക്ഷം, 20,465
- ഫ്രാന്‍സ്- 1.37 ലക്ഷം, 14,986
- ജര്‍മ്മനി 1.30 ലക്ഷം , 3,194
- യുകെ 89,570, 11347
- ചൈന 83,213, 3345
- ഇറാന് 73,303, 4585
- തുര്‍ക്കി 61,049, 1296
content highlights: Corona Virus Updates till 14 April morning, Covid death Worldwide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..