ലോകത്ത് കൊറോണ ബാധിതർ 24 ലക്ഷം, ഇതുവരെ മരിച്ചത് 1.65 ലക്ഷം പേര്‍, അമേരിക്കയില്‍ മരണം 40,000 കടന്നു


1 min read
Read later
Print
Share

-

വാഷിങ്ടൺ: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. യുഎസില്‍ മാത്രം കൊറോണ ബാധിതരുടെ എണ്ണം 7.59ലക്ഷമായി. സ്‌പെയിന്‍- 1.99ലക്ഷം, ഇറ്റലി- 1.79 ലക്ഷം. ഫ്രാന്‍സ-് 1.54 ലക്ഷം ജര്‍മ്മനി- 1.46 ലക്ഷം യുകെ- 1.21 ലക്ഷം എന്നിങ്ങനെ പോകുന്നു രോഗബാധിതരുടെ എണ്ണം.
ലോകത്ത് കൊറോണ ബാധിതരായി മരിച്ചവരുടെ എണ്ണം 1,65,154 ലക്ഷമായി. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്കിയിലാണ്-40,665. ഇതില്‍ 14,451 പേര്‍ മരിച്ചതും ന്യൂയോര്‍ക്ക് സിറ്റിയിലാണ്.
ഇറ്റലി- 23660, സ്‌പെയിന്‍- 20,453, ഫ്രാന്‍സ്- 19,744, യുകെ- 16,095, ജര്‍മ്മനി-4642,
ഇറാന്‍- 5118,ചൈന-4636 തുര്‍ക്കി-2017 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
അമേരിക്കയില്‍ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1997 പേര്‍ അമേരിക്കയില്‍ മരിച്ചു.
യുകെയില്‍ ഞായറാഴ്ച 5858 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 597 പേരാണ് ഇന്നലെ മാത്രം യുകെയില്‍ മരിച്ചത്.
110 ദിവസം മുമ്പ് ആദ്യകേസ് രേഖപ്പെടുത്തിയ ചൈയില്‍ ഇന്നലെ 18 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചു. മരണങ്ങളൊന്നും ഇന്നലെ ചൈനയില്‍ രേഖപ്പെടുത്തിയിട്ടില്ല.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതെങ്കിലും മരണ നിരക്കില്‍ നിലവില്‍ ബെല്‍ജിയമാണ് മുന്നില്‍ ഒരുലക്ഷം ആളുകളില്‍ എത്ര പേര്‍ മരണപ്പെട്ടു എന്ന കണക്കു നോക്കുമ്പോള്‍ ബെല്‍ജിയത്തില്‍ മരണനിരക്ക് 14.8% ആണ്. യുകെ 13.3%, ഇറ്റലി-13.2%, ഫ്രാന്‍സ്- 12.8%, നെതര്‍ലന്‍ഡ്‌സ്- 11.3% സ്‌പെയിന്‍ 10.3% ഇറാന്‍ 6.2% എന്നിങ്ങനെ പോകുന്നു മരണ നിരക്ക്.
ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട അമേരിക്കയില്‍ 5.4% മാത്രമാണ് മരണനിരക്ക്.
content highlights: Corona death world wide updates till April 20th morning

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

റഷ്യന്‍ അധിനിവേശിത യുക്രൈനില്‍ ഡാം തകര്‍ന്നു; പഴിചാരി ഇരു രാജ്യങ്ങളും | Video

Jun 6, 2023


Rahul Gandhi

1 min

ഹലോ മിസ്റ്റര്‍ മോദി, എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എനിക്കറിയാം- യുഎസിലെ പരിപാടിയിൽ രാഹുൽ

Jun 1, 2023


russia ukraine war

1 min

'പുതിനെ ലക്ഷ്യമിട്ട ഡ്രോണുകള്‍' എത്തിയത് റഷ്യയില്‍ നിന്ന് തന്നെയോ; സംശയം ഉന്നയിച്ച് വിദഗ്ധര്‍

May 6, 2023

Most Commented