മെല്‍ബണ്‍: ഭൂട്ടാനില്‍ പിറന്ന സയാമീസ് ഇരട്ടകളായ നിമയേയും ദവയേയും വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ വെള്ളിയാഴ്ച നടക്കും. അമ്മ ഭുംചു സാംഗ്മോക്ക് ഒപ്പം ഒരു മാസം മുമ്പാണ് 'കുട്ടികള്‍'  മെല്‍ബണിലെത്തിയത്. 

കുട്ടികളുടെ ആരോഗ്യനില ശസ്ത്രക്രിയക്ക് അനുകൂലമായ നിലയിലേക്കെത്താന്‍ ഒരുമാസമാണ് കാത്തിരിക്കേണ്ടി വന്നത്. ഇരുവരും കരളും കുടലിന്റെ ഒരു ഭാഗവും പങ്കുവെക്കുന്നുണ്ട്. ഇവ വിജയകരമായി പങ്കുവെക്കാന്‍ കഴിയുമെന്നാണ് റോയല്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി തലവന്‍ ജോ ക്രേമറി പ്രതീക്ഷ പുലര്‍ത്തുന്നത്.

ആസ്‌ത്രേലിയയിലെ ജീവകാരുണ്യ സംഘടനയുടെ സഹായത്തോടെയാണ് നിമയും ദവയും ശസ്ത്രക്രിയക്ക് വിധേയരാകുന്നത്. 

dawa

ആറു മണിക്കൂറെങ്കിലും വേണ്ടിവരും ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ എന്നാണ് കരുതുന്നത്. ഒരു കുട്ടിക്ക് ഒമ്പതു പേര്‍ വീതം ആകെ 18 അംഗങ്ങളാണ് ശസ്ത്രക്രിയാ സംഘത്തിലുള്ളത്.