കോണ്‍ഗ്രസ് തീര്‍ന്നു.. ബിജെപിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമെന്ന് കെജ്‌രിവാള്‍


അരവിന്ദ് കെജ്‌രിവാൾ | Photo : ANI

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കെജ്‌രിവാള്‍ ശുചീകരണ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പാപ്പരാണെങ്കിലും ഗുജറാത്തില്‍ അവര്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുവെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോടായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

'കോണ്‍ഗ്രസ് തീര്‍ന്നു, അവരുടെ ചോദ്യങ്ങള്‍ എടുക്കുന്നത് നിര്‍ത്തൂ. ജനങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമായി അറിയാം. അവരുടെ ചോദ്യങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല'-കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗുജറാത്തില്‍ അഴിമതിരഹിതവും ഭയരഹിതവുമായ ഭരണം ഉണ്ടാവും. നിലവില്‍ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതുപോലെ ഗുജറാത്തില്‍ നിന്നുള്ള പണം വ്യവസായികള്‍ക്ക് നല്‍കില്ലെന്നും ഗുജറാത്തിലെ ജനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണ് കെജ്‌രിവാള്‍ ഗുജറാത്തിലെത്തിയത്. ബിജെപിയെ പിന്തുണച്ചുകൊണ്ട് വോട്ടവകാശം പാഴാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഗുജറാത്തില്‍ അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. അവരുടെ പിന്തുണ തേടണം. ബിജെപിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമാണെന്നും അണികളോടായി കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: Congress Is Finished, Says Arvind Kejriwal In Gujarat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented