Photo | Screengrab: twitter.com/aelzarka
കിന്‍ഷാസ: കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന സ്വര്‍ണ ഖനിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെട്ടുവരുന്ന ഖനിത്തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വലിയ തോതില്‍ പ്രചരിക്കുന്നു. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ന്യാങ്കോയിലെ ഒന്‍പത് സ്വര്‍ണ ഖനിത്തൊഴിലാളികളാണ് ഇത്തരത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത്. തകര്‍ന്ന ഖനിക്കകത്തുനിന്ന് തൊഴിലാളികള്‍ പുറത്തുവരുന്നതും കാഴ്ചക്കാര്‍ മതിമറന്ന് ആഹ്ലാദിക്കുന്നതും വീഡിയോയില്‍ കാണാം.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ട്വിറ്ററില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനായി രണ്ടുപേര്‍ ഒരു ചെരിവിലിരുന്ന് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ഇവരില്‍ ഒരാള്‍ കൈകള്‍ക്കൊണ്ട് കുഴിയിലെ മണ്ണ് അടര്‍ത്തിയെടുക്കുന്നു. അങ്ങനെ നേരിയ സുഷിരമുണ്ടാക്കി അതുവഴി കുഴിയില്‍നിന്ന് ഓരോരുത്തരെയായി അതിവേഗം പുറത്തെത്തിക്കുന്നു.
മണ്ണ് അടര്‍ത്തി മാറ്റുന്നതിനിടെ ചെരിവിന് മുകളില്‍നിന്ന് മണ്ണ് വീണ് കുഴി വീണ്ടും അടയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇങ്ങനെ ഓരോരുത്തരേയും സാഹസപ്പെട്ടുതന്നെ ഒടുക്കം പുറത്തിറക്കി. ഓരോരുത്തരും പുറത്തെത്തുന്നത് കാണുന്നതോടെ സഹജോലിക്കാര്‍ മതിമറന്ന് ഉച്ചത്തില്‍ ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ഖനി ഇടിഞ്ഞുവീണത്. ഒന്‍പതുപേര്‍ അകത്ത് കുടുങ്ങിയിരുന്നു. ഇവരെയാണ് രക്ഷപ്പെടുത്തിയത്.
Content Highlights: congo man uses bare hands to rescue trapped gold miners
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..