പുലർച്ചെ സ്‌കൂളിലെത്തിയ കുട്ടികൾ | ഫോട്ടോ: AFP
ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ പുതിയ സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍. പന്ത്രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് പുലര്‍ച്ചെ 5.30-നാണ് ഇപ്പോള്‍ ക്ലാസ് തുടങ്ങുന്നത്. സാധാരണ രാവിലെ ഏഴു മണിയ്‌ക്കോ എട്ടു മണിയ്‌ക്കോ തുടങ്ങി വൈകുന്നേരം 3.30-ന് ക്ലാസുകളവസാനിക്കുന്ന രീതിയിലായിരുന്നു സ്‌കൂളുകളുടെ സമയം ക്രമീകരിച്ചിരുന്നത്. എന്നാല്‍ പുലര്‍ച്ചെ 5.30 മുതല്‍ വൈകുന്നേരം 3.30-വരെ നീളുന്ന സ്‌കൂള്‍ സമയം കുട്ടികളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നു എന്നാണ് രക്ഷിതാക്കളുടെ പരാതി.
ഗവര്‍ണര്‍ വിക്ടര്‍ ലൈസേകൊഡാറ്റിന്റെയാണ് ഉത്തരവ് പ്രകാരമാണ് സ്‌കൂള്‍ സമയത്തിന്റെ പുനഃക്രമീകരണം. കുട്ടികളില്‍ അച്ചടക്കമുണ്ടാക്കാന്‍ ഈ സമയക്രമീകരണം സഹായിക്കും എന്നാണ് ഗവര്‍ണറുടെ അഭിപ്രായം.
എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തിനുള്‍പ്പടെ കടുത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത് എന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.
Content Highlights: classes from 5.30 indonesian school time affect students health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..