അൽ-അഖ്സ പള്ളിയിൽ സംഘർഷമുണ്ടായപ്പോൾ | Photo: AP/PTI
ജറുസലേം: ജറുസലേമിലെ അല്‍-അഖ്സ പള്ളിയില്‍ ഇസ്രയേലി പോലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്. 67 പലസ്തീനികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംഘര്‍ഷത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.
വെള്ളായാഴ്ച രാവിലെ നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ സമയം പോലീസ് ബലം പ്രയോഗിച്ച് പള്ളിക്കുള്ളിലേക്ക് കടക്കുകയായിരുന്നുവെന്ന് അല്‍-അഖ്സ പള്ളി അധികൃതര്‍ ആരോപിച്ചു. പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന് റെഡ് ക്രെസന്റ് അറിയിച്ചു. പോലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചതിനേ തുടര്‍ന്ന് കവല്ക്കാരിലൊരൊളുടെ കണ്ണിന് പരിക്കേറ്റതായി പള്ളി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇസ്രേയല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
Content Highlights: Clashes erupt at Jerusalem holy site, 67 Palestinians hurt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..