പ്രതീകാത്മക ചിത്രം | Photo: Gettyimages
ലണ്ടൻ: ബ്രിട്ടന്റെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയ്ൽസിലും ന്യൂനപക്ഷമാകുന്നതായി ഏറ്റവുംപുതിയ സ്ഥിതിവിവരക്കണക്കുകൾ. ആദ്യമായാണ് ക്രൈസ്തവർ ഇവിടങ്ങളിൽ ഇത്രയും കുറയുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലും ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരിൽ മതാഭിമുഖ്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. രാജ്യത്ത് വെള്ളക്കാർ കുറയുന്നതായും 2021-ലെ സെൻസസ് റിപ്പോർട്ട് സൂചന നൽകുന്നു. 86 ശതമാനമായിരുന്നത് 82 ശതമാനമായി കുറഞ്ഞു.
വംശീയത കുറഞ്ഞുവരുന്നതിന്റെ തെളിവാണിതെന്നും അഭിപ്രായമുണ്ട്. പത്തുവർഷംമുമ്പ് സെൻസസ് നടക്കുമ്പോൾ ഇംഗ്ലണ്ടിലും വെയ്ൽസിലും ജനസംഖ്യയുടെ 59.3 ശതമാനമായിരുന്നു ക്രൈസ്തവർ. ഇത് 46.2 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലിം ജനത 4.9 ശതമാനത്തിൽനിന്ന് 6.5 ശതമാനമായി. 1.5 ശതമാനമായിരുന്ന ഹിന്ദുമതവിശ്വാസികൾ 1.7 ശതമാനമായി. മൂന്നിൽ ഒരാളെന്ന കണക്കിൽ ജനസംഖ്യയുടെ 37 ശതമാനം ഒരുമതത്തിലും പെട്ടവരല്ല.
Content Highlights: Christians becomes minority in england increase in people who avoid religion
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..