
ഇസ്ലാമാബാദ്: പാകിസ്താനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മുസ്ലിം യുവാവിന്റെ വിവാഹാഭ്യര്‍ഥന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിക്കു നേരെ വെടിയുതിര്‍ത്തത്. സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ അറസ്റ്റ് ചെയ്തുവെന്ന് റാവല്‍പിണ്ടിയിലെ കോറല്‍ പോലീസ് സ്റ്റേഷനിലെ അധികൃതര്‍ അറിയിച്ചു. പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഷെഹ്സാദിനു വേണ്ടിയുള്ള തിരച്ചിലുകള്‍ പുരോഗമിക്കുകയാണെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സോണിയയും ഷെഹ്സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ്. ഷെഹ്സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ ആവശ്യം നിരസിച്ചു. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്സാദിന്റെയും അമ്മയുടെയും അഭ്യര്‍ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിച്ചത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ ഷെഹ്സാദ് വെടിയുതിര്‍ത്തത്.
content highlights: christian girl shot dead for rejecting marriage proposal in pakistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..