ക്രിസ് ഹിപ്കിൻസ്, ജസിൻഡ ആർഡേൺ | Photo: Twitter/Jeff Nascimento
വെല്ലിങ്ടണ്‍: രാജിപ്രഖ്യാപിച്ച ജസിന്‍ഡ ആര്‍ഡേണിന് പകരം ലേബര്‍ പാര്‍ട്ടി എം.പി. ക്രിസ് ഹിപ്കിന്‍സ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാവും. ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലത്തേക്ക് ഹിപ്കിന്‍സിന് സ്ഥനത്ത് തുടരാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ല. എം.പിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. നിലവില്‍ പോലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് ഹിപ്കിന്‍സ്.
2008-ല്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായ ഹിപ്കിന്‍സ് 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് കോവിഡ് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ്യത്ത് കോവിഡ് പിടിച്ചുകെട്ടുന്നതില്‍ ജസിന്‍ഡയ്ക്ക് ഒപ്പം നിര്‍ണ്ണായക പങ്കാണ് ഹിപ്കിന്‍സ് വഹിച്ചത്. ജസിന്‍ഡയ്ക്ക് പകരക്കാരനായി ഹിപ്കിന്സിന്റേതല്ലാതെ മറ്റൊരു പേര് പരിഗണനയിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം നടന്ന ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക കോക്കസ് യോഗത്തില്‍ അപ്രതീക്ഷിതമായി ജസിന്‍ഡ രാജിപ്രഖ്യാപിക്കുകയായിരുന്നു. ഹട്ട് വാലിയില്‍ നിന്നുള്ളൊരാള്‍ക്ക് ഇന്ന് വലിയ ദിവസമാണെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ ഹിപ്കിന്‍സ് പ്രതികരിച്ചു. വിനയാന്വതനാവുകയാണ്. സ്ഥാനം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വവും അധികാരവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Chris Hipkins set to replace Jacinda Ardern as New Zealand PM
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..