Photo: Screengrab from video shared by twitter | Byron Wan @Byron_Wan
ഷാങ്ഹായ്: ഹോട്ടല്‍ ലോബിയിലേക്ക് സ്പോര്‍ട്സ് കാര്‍ ഇടിച്ചുകയറ്റി അതിഥിയുടെ പരാക്രമം. ഹോട്ടലില്‍ വെച്ച് തന്റെ ലാപ്ടോപ്പ് നഷ്ടമായെന്നും അതിന് കാരണം ഹോട്ടല്‍ ജീവനക്കാരാണെന്നും ആരോപിച്ചായിരുന്നു ഇത്.
ചൈനയിലെ ഷാങ്ഹായിലെ പുഡോങ് ജില്ലയിലെ ലുജിയാസുയിലുള്ള മൗണ്ടന്‍ ഹോട്ടല്‍ ഷാങ്ഹായിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 28 കാരനായ ചെന്‍ എന്നയാള്‍ ഹോട്ടലില്‍ വെച്ച് തന്റെ ലാപ് ടോപ്പ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ കൊണ്ടുള്ള അതിക്രമം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
അതേസമയം ഇയാളുടെ മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പ് ഹോട്ടലിന് പുറത്ത് നിന്ന് കണ്ടെത്തിയതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
ഇയാള്‍ ലോബിയിലേക്ക് കാര്‍ ഇടിച്ച് കയറ്റുന്നതിന്റെയും ലോബിക്കകത്തുകൂടി കാര്‍ അതിവേഗം ഓടിച്ച് ലോബിയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുന്നതിന്റെയും വിവിധ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: Chinese Man Upset About His Missing Laptop Smashes Sports Car Through Hotel Lobby
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..