ബെയ്ജിങ്: ചൈനയില്‍ പുതുതായി 35 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി ചൈനയിലെ ദേശീയ ആരോഗ്യ സമിതി ശനിയാഴ്ച അറിയിച്ചു. 

ഇതില്‍ 22 കേസുകള്‍ മറ്റുരാജ്യങ്ങളില്‍നിന്നു വന്നെത്തിയവര്‍ക്കാണ് റിപ്പോര്‍ട്ടു ചെയ്തത്. ഗുവാങ്‌ഡോങ്, യുനാന്‍ എന്നിവിടങ്ങളില്‍ അഞ്ചും ഫുജ്ജാനില്‍ നാലും സിചുവാനില്‍ മൂന്നും തിന്‍ജിന്‍, ഹെനന്‍, ഹുബെയ് എന്നിവടങ്ങില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

ഇതുവരെ രാജ്യത്ത് 92,497 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 681 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 87,180 പേര്‍ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ആകെ 4636 പേരാണ് കോവിഡ് ബാധിച്ച് ചൈനയില്‍ മരിച്ചത്.