കോവിഡ് ബാധിതരുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തുവിട്ടു; ചൈനയില്‍ മാധ്യമപ്രവര്‍ത്തക തടവില്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.

വുഹാൻ: കോവിഡ് 19 ബാധിച്ചവർക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പുറംലോകത്തെ അറിയിച്ചതിന്റെ പേരിൽ പത്രപ്രവർത്തകയെ ചൈനീസ് അധികൃതർ ജയിലിലടച്ചതായി റിപ്പോർട്ട്. വുഹാനിൽ കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ പുറത്തുവിട്ടതിനാണ് അഭിഭാഷകയും പത്രപ്രവർത്തകയുമായ ഷാങ് ഷാൻ എന്ന 37കാരിയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് 'കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചെ'ന്ന കുറ്റം ചുമത്തിയാണ് ഷാങ് ഷാനെതിരെ നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ മേയ് മുതൽ ഇവരെ ചൈനീസ് അധികൃതർ തടവിലാക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഷാങ് ഷാൻ വുഹാനിലെത്തിയിരുന്നു. തുടർന്ന് കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചും പത്രപ്രവർത്തകരെ തടവിലാക്കുന്നതിനെക്കുറിച്ചുമെല്ലാം നിരവധി വാർത്തകൾ അവർ പുറത്തുവിട്ടിരുന്നു. പിന്നീട് മേയ് 14 മുതലാണ്ഇവരെ കാണാതായത്. തുടർന്ന് ജൂണിൽ ഇവരെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഇപ്പോൾ ഇവരെ പുഡോങ്ങിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ചൈനയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ സന്നദ്ധ സംഘടന (സിഎച്ച്ആർഡി) വ്യക്തമാക്കുന്നത്.

സെപ്തംബർ രണ്ടു മുതൽ ഷാങ് ഷാൻ ജയിലിൽ നിരാഹാര സമരം ആരംഭിച്ചതായും അധികൃതർ ഇവരെ ബലംപ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കുന്നതായും സിഎച്ച്ആർഡി വ്യക്തമാക്കുന്നു. നേരത്തെ ഹോങ്കോങ്ങ് പ്രക്ഷോഭകർക്ക് അനുകൂലമായ പ്രസ്താവന നടത്തിയതിന് 2019ലും ഇവരെ അധികൃതകർ തടവിലാക്കിയിരുന്നു.

കോവിഡ് 19ന്റെ പ്രഭവകേന്ദ്രമെന്ന് കരുതപ്പെടുന്ന വുഹാനിലെ രോഗബാധ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ നേരത്തെയും നിരവധി പേരെ അധികൃതർ തടവിലാക്കിയിരുന്നു. നേരത്തെ മാധ്യമപ്രവർത്തകരായലീ സെഹുവ, ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവരെയും അധികൃതർ തടവിലാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു.

Content Highlights:Chinese citizen journalist who reported on harassment of COVID-19 victims' families in Wuhan faces jail

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented