ശ്രീനഗര്‍: പാക് അധീന കാശ്മീരില്‍ ചൈനീസ് സൈന്യത്തെ കണ്ടെത്തിയതായി ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വടക്കന്‍ കാശ്മീരിലെ നൗഗാം സെക്ടറിന്റെ പരിസരപ്രദേശത്താണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ (പി.എല്‍.എ) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം എത്തിയത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
നിയന്ത്രണരേഖയില്‍ (എല്‍.ഒ.സി) ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണവിഭാഗം സൂചിപ്പിക്കുന്നു. കാരക്കോരം ദേശീയപാതയിലൂടെ പാകിസ്താനും ചൈനയും തമ്മില്‍ ബന്ധിപ്പിക്കുന്ന, ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) പദ്ധതികള്‍ക്കുവേണ്ടിയാണ് സൈന്യം എത്തിയിരിക്കുന്നതെന്നും ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ താങ്ധാര്‍ സെക്ടറിലും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ജലവൈദ്യുതപദ്ധതിയുടെ നിര്‍മാണം ഈ പ്രദേശത്ത് നടന്നുവരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..