ബലൂണ്‍ വെടിവെച്ചുവീഴ്ത്തിയ സംഭവം: 'തിരിച്ചടി നേരിടേണ്ടിവരും', യു.എസിന് ചൈനയുടെ മുന്നറിയിപ്പ്


2 min read
Read later
Print
Share

ചാരബലൂൺ തകർന്നുവീഴുന്ന ദൃശ്യം | Photo : AP

ബീജിങ്: ചാരബലൂണിനെ വെടിവെച്ചിട്ടതില്‍ "അനിവാര്യമായ പ്രതികരണം" നേരിടേണ്ടി വരുമെന്ന് യുഎസിന് ചൈനയുടെ മുന്നറിയിപ്പ്. യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമനടപടിക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ യുഎസിന്റെ പ്രവൃത്തിയില്‍ കടുത്ത അസംതൃപ്തി ചൈന രേഖപ്പെടുത്തി. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാവുന്ന രൂക്ഷപ്രതികരണം നേരിടാന്‍ ഒരുങ്ങിയിരിക്കാനും ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചു.

സംശയാസ്പദമായ രീതിയില്‍ യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട ചാരബലൂണിനെ കുറിച്ച് ചൈന ആദ്യഘട്ടത്തില്‍ പ്രതികരണം നടത്തിയില്ലെങ്കിലും പിന്നീട് തങ്ങളുടേതാണെന്ന് സ്ഥിരീകരിക്കുകയും കാലാവസ്ഥാ നിരീക്ഷണത്തിനുവേണ്ടിയുള്ള ബലൂണ്‍ ദിശതെറ്റി യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതാവാമെന്ന് ചൈന പ്രതികരിക്കുകയും ചെയ്തു. യുഎസിലെ തന്ത്രപ്രധാന മേഖലകളിലൂടെയുള്ള ചാരബലൂണിന്റെ സഞ്ചാരം അമേരിക്കന്‍ പ്രതിരോധ വകുപ്പിലും സാധാരണജനങ്ങളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ബലൂണിനെ വെടിവെച്ചിടുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും ജനങ്ങളുടെ സുരക്ഷയെക്കരുതി ആ നീക്കം ഉപേക്ഷിച്ച ബൈഡന്‍ ഭരണകൂടത്തിനെതിരെ അമേരിക്കന്‍ ജനത പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരത്തോടെ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനത്തിന്റെ സഹായത്തോടെ മിസൈലാക്രമണം നടത്തി ബലൂണിനെ വീഴ്ത്തിയത്.

ദക്ഷിണ കരോലിനയുടെ മുകളിലാണ് ചൈനീസ് ബലൂണിന് നേരെ യുഎസ് സേന മിസൈലാക്രമണം നടത്തിയത്. തകര്‍ന്ന ബലൂണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 47 അടി (14 മീറ്റര്‍) ആഴത്തിലാണ് പതിച്ചതെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചിലാരംഭിച്ചതായും പെന്റഗണ്‍ അറിയിച്ചു. യുഎസിന്റെ പരമാധികാരത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ചാരബലൂണിന്റെ വിന്യാസമെന്നും അതിനെതിരെയുള്ള ആലോചനപൂര്‍വവും ന്യായപൂര്‍ണവുമായ പ്രതികരണമാണ് യുഎസ് നടത്തിയതെന്ന് സെക്രട്ടറി ഓഫ് ഡിഫന്‍സ് ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ചാരബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍ ബലൂണ്‍ തകര്‍ത്ത ഫൈറ്റര്‍ പൈലറ്റുമാരെ അഭിനന്ദിക്കുകയും ചെയ്തു.

സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ ചൈനയിലേക്ക് സന്ദര്‍ശനത്തിനൊരുങ്ങവേയായിരുന്നു ചാരബലൂണിന്റെ പ്രത്യക്ഷപ്പെടല്‍. യുഎസ്-ചൈന ബന്ധം അത്ര സുഖകരമല്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ കുറയ്ക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനുവേണ്ടിയായിരുന്നു ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനവും നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചാരബലൂണ്‍ സൃഷ്ടിച്ച ദുരൂഹതയെത്തുടര്‍ന്ന് ബ്ലിങ്കന്റെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Content Highlights: China Warns Of, Necessary Response, After US Downs, Suspected Spy Balloon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ബിരുദ ദാന ചടങ്ങിനിടെ വേദിയില്‍ തട്ടിവീണ് ജോ ബൈഡന്‍ | VIDEO

Jun 2, 2023


Rahul Gandhi

1 min

ഹലോ മിസ്റ്റര്‍ മോദി, എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എനിക്കറിയാം- യുഎസിലെ പരിപാടിയിൽ രാഹുൽ

Jun 1, 2023


spy whale, hvaldimir

1 min

കഴുത്തില്‍ കോളര്‍ ബെല്‍റ്റ്‌; കണ്ടെത്തിയത്‌ 'ചാരത്തിമിംഗിലമെന്ന്' സംശയം, പിന്നില്‍ റഷ്യ?  

May 30, 2023

Most Commented