ബെയ്ജിങ്: ഗല്‍വാന്‍ താഴ്‌വയില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകള്‍ പുറത്തുവിടാത്തത് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ അനുമതി വൈകുന്നതിനാലെന്ന് റിപ്പോര്‍ട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷമുണ്ടായി മൂന്ന് ദിവസമായിട്ടും ആള്‍നാശം സംബന്ധിച്ച കണക്കുകള്‍ ചൈന പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇരുഭാഗത്തും ആള്‍നാശമുണ്ടായതായും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയിലുണ്ടായിരുന്നു.
ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചുവെങ്കിലും ആള്‍നാശം സംബന്ധിച്ച് നിശബ്ദത പലിക്കുകയായിരുന്നു. സൈനിക വിഷയത്തില്‍ ബെയ്ജിങ് വളരെ സൂക്ഷ്മത പുലര്‍ത്തുന്നുവെന്ന് ചൈനീസ് സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ മരണപ്പെട്ട സൈനികരുടെ എണ്ണം പുറത്തുവിടുന്നതിന് മുമ്പ് പ്രസിഡന്റ് ഷീ ജിങ് പിങ്ങ് അത് അംഗീകരിക്കേണ്ടതുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗല്‍വാന്‍ താഴ്‌വയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇരുവശത്തും അപകടമുണ്ടായി ചൈനീസ് സൈന്യത്തില്‍ പടിഞ്ഞാറന്‍ കമാന്‍ഡ് വക്താവ് പറഞ്ഞിരുന്നതായും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹവും ചൈനീസ് ഭാഗത്തു സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: China very sensitive about Galwan casualties, not to release numbers unless President Xi okays: Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..