-
ബെയ്ജിങ്: അടുത്ത ആഴ്ചമുതല്‍ നാല് പ്രധാന നഗരങ്ങളില്‍ ചൈന ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഇ-ആര്‍എംബിയുടെ വികസനം വേഗത്തിലാക്കിയിരിക്കുന്നു.
ഷെന്‍ഷെന്‍, സുഷൗ, ചെങ്ഡു, ദക്ഷിണ ബെയ്ജിങ്, ഒളിമ്പിക്‌സിനായി ആതിഥേയത്വം വഹിച്ച പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനകം ഡിജിറ്റല്‍ കറന്‍സി പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. മെയ് മുതല്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനസേവകര്‍ക്കും മെയ് മുതല്‍ ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ശമ്പളം ലഭിക്കുകയെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സുഷൗവില്‍ ഗതാഗത സഹായധനം നല്‍കാന്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുമെന്നും എന്നാല്‍ ഷിയോങ്ങില്‍ ഭക്ഷണം, ചില്ലറ വില്പന എന്നിവയിലുമായിരിക്കും പരീക്ഷണം. ഡിജിറ്റല്‍ കറന്‍സി ശേഖരിച്ചുവെക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയുള്ള ഒരു ആപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഏപ്രില്‍ പകുതി മുതല്‍ ചൈനയില്‍ പ്രചരിക്കുന്നുണ്ട്.
മക്‌ഡൊണാള്‍ഡ്, സ്റ്റാര്‍ബക്‌സ് എന്നിവയുള്‍പ്പടെയുള്ള നിരവധി ബിസിനസ് സംരഭങ്ങള്‍ പരീക്ഷണത്തില്‍ പങ്കാളികളാകാമെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അലിപെ, വിചാറ്റ് പെ തുടങ്ങിയ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ ഇതിനകം തന്നെ ചൈനയില്‍ വ്യാപകമാണ്. എന്നാല്‍ അവ നിലവിലുള്ള കറന്‍സിക്ക് പകരംവെയ്ക്കാവുന്നതല്ല.
ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന ജനപ്രീതി നേരിട്ടുള്ള പണമിടപാടുകള്‍ കുറച്ചുകൊണ്ടുവരുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സമയത്ത് ആളുകള്‍ തമ്മിലുള്ള ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
Content Highlights:China to start trial of digital currency
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..