ബെയ്ജിങ്: പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യെ 2027 ഓടെ അമേരിക്കന്‍ സൈന്യത്തോട് കിടപിടിക്കാന്‍ തക്കവിധം നവീകരിക്കുമെന്ന് ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) യുടെ അടുത്തിടെ ചേര്‍ന്ന കോണ്‍ക്ലേവിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അധ്യക്ഷതയിലാണ് നാല് ദിവസം നീണ്ട പ്ലീനറി സമ്മേളനം നടന്നത്.
14-ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ചും വിവിധ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റിയും സമ്മേളനം ചര്‍ച്ചചെയ്തു. വിദേശ വിപണികളെ ആശ്രയിക്കുന്നതിന് പകരം ആഭ്യന്തര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രാധാന്യം നല്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനാണ് 14-ാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളാണ് നാല് ദിവസത്തെ സമ്മേളനത്തില്‍ പ്രധാനമായും ഉണ്ടായത്. 2027 ഓടെ സൈന്യത്തിന്റെ ആധുനികവത്കരണം പൂര്‍ത്തിയാക്കുക എന്നതിനാണ് ചൈന അതീവ പ്രാധാന്യം നല്‍കുന്നത്.
Content Highlights: China to modernise PLA on par with US military by 2027
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..