ബീജിങ്: മൂന്ന് പ്രധാന യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ ചൈന രാജ്യത്ത് നിന്ന് പുറത്താക്കി. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കെതിരെ യുഎസ് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.
ന്യൂയോര്‍ക്ക് ടൈംസ്, വാള് സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളുടെ യുഎസ് പൗരന്മാരായ റിപ്പോര്‍ട്ടര്‍മാരേയാണ് ചൈന പുറത്താക്കിയത്. 10 ദിവസത്തിനുള്ളില്‍ ഇവരുടെ അക്രഡിറ്റേഷന് തിരികെ നല്‍കണമെന്നും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസം മുമ്പാണ് ചൈനീസ് മാധ്യമങ്ങള്‍ക്ക് യുഎസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ചൈനീസ് മാധ്യമങ്ങളെ 'വിദേശ ദൗത്യം' എന്ന ഗണത്തില്‍പ്പെടുത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതോടെ ചൈനീസ് മാധ്യമങ്ങള്‍ക്ക് ഓഫീസ് തുടങ്ങുന്നതിനും മറ്റും യുഎസ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട സ്ഥിതിയുമുണ്ടായി.
ഇതിന് തിരിച്ചടിയായിട്ടാണ് പ്രധാനപ്പെട്ട യുഎസ് മാധ്യമങ്ങള്‍ക്കെതിരെ ചൈന ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. 13 ഓളം മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്.
Content Highlights: China to expel reporters of NYT, Washington Post in tit-for-tat move
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..