ഫോട്ടോ: എ.പി
ബെയ്ജിങ്: യുക്രൈന്‍ വിഷയത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങള്‍ എതിര്‍ക്കുന്നതായി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമാധാനചര്‍ച്ചകളെ വാങ് സ്വാഗതം ചെയ്തു. റഷ്യയുടെ സുരക്ഷയ്ക്ക് മുകളിലൂടെയുള്ള നാറ്റോയുടെ കിഴക്കന്‍ യൂറോപ്പിലെ വികാസം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബോധവാന്‍മാരാകണമെന്നും വാങ് ഓര്‍മ്മിപ്പിച്ചു.
യുക്രൈന്‍ കടന്നുകയറ്റത്തിനെതിരായ വികാരത്തില്‍ ലോകം ഒറ്റക്കെട്ടാണെന്നും റഷ്യ കനത്ത വില നല്‍കേണ്ടിവരുമെന്നും ആന്റണി ബ്ലിങ്കന്‍ മറുപടി നല്‍കി. നേരത്തെ റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് ചൈന പിന്‍മാറിയിരുന്നു.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കപ്പെടണമെന്നും എന്നാല്‍ ഈ പ്രതിസന്ധിയുടെ പരിഹരിക്കാനുള്ള മാര്‍ഗം ഉപരോധമല്ലെന്നുമാണ് ചൈനയുടെ നിലപാട്.
Content Highlights: China tells US don't fuel flames in Ukraine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..