ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗം; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച്‌ ചൈന


ശബ്ദത്തേക്കാളും അഞ്ചിരട്ടി വേഗത്തിൽ അല്ലെങ്കിൽ മണിക്കൂറിൽ 6,200 കിലോമീറ്ററാണ് ഹൈപ്പർസോണിക് മിസൈലിന്റെ വേഗം. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുക എന്നത് പ്രയാസകരമാണ്.

പ്രതീകാത്മക ചിത്രം | Photo: ANI

ബെയ്ജിങ്‌: ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈൽ പരീക്ഷണം നടത്തി ചൈന. കഴിഞ്ഞ ഓഗസ്റ്റിൽ ചൈന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും അവർക്ക് വ്യക്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ചൈനീസ് സൈന്യം ഹൈപ്പർസോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലിൽ വീണതായാണ് റിപ്പോർട്ടിൽ പറയുന്നത്.

മിസൈൽ ലക്ഷ്യസ്ഥാനം കണ്ടില്ലെങ്കിലും ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയില്‍ അമ്പരന്നിരിക്കുകയാണ് അമേരിക്കൻ ഇന്റലിജൻസ് എന്ന് എൻഎച്ച്കെ വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019ൽ നടന്ന പരേഡിൽ ചൈന തങ്ങളുടെ പക്കലുള്ള ഡിഎഫ് - 17 അടക്കമുള്ള ഹൈപ്പർ സോണിക് മിസൈലുകളും ആയുധ ശേഖരങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ശബ്ദത്തേക്കാളും അഞ്ചിരട്ടി വേഗത്തിൽ അല്ലെങ്കിൽ മണിക്കൂറിൽ 6,200 കിലോമീറ്ററാണ് ഹൈപ്പർസോണിക് മിസൈലിന്റെ വേഗം. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കലാകും വലിയ വെല്ലുവിളി.

യുഎസും റഷ്യയും ചേർന്ന് ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഉത്തരകൊറിയ പുതുതായി വികസിപ്പിച്ച ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി എന്ന് അവകാശപ്പെട്ടിരുന്നു.

Content Highlights: China surprises U.S. with hypersonic missile test


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented