ചര്‍ച്ചാവിവരം പത്രങ്ങള്‍ക്ക് നല്‍കി; നീരസം കാട്ടി ഷി ജിന്‍ പിങ്, സുതാര്യത പറഞ്ഞ് ട്രൂഡോയുടെ മറുപടി


'നമ്മൾ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളും പേപ്പറുകൾക്ക് ചോർത്തി നൽകി, അത് ശരിയായ രീതിയല്ല. അങ്ങനെ പറഞ്ഞിട്ടായിരുന്നില്ല നമ്മൾ ചർച്ച സംഘടിപ്പിച്ചത്' ഷി ജിൻ പിങ് ട്രൂഡോയോട് പറഞ്ഞു. 

justin trudeau xi jinping | Photo: AP

ജക്കാര്‍ത്ത: ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ വെച്ച് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയോട് നീരസം പരസ്യമായി പ്രകടിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഇരുവരും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റേയും നീരസത്തോടെ പരസ്പരം മുഖം തിരിച്ച് നടക്കുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ജി 20 ഉച്ചകോടിയിൽ വെച്ച് ട്രൂഡോയും ഷി ജിൻ പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ കനേഡിയൻ മാധ്യമങ്ങൾ പുറത്തുവിട്ടതാണ് ഷി ജിൻ പിങ്ങിനെ ചൊടിപ്പിച്ചത്. സംസാരം 'ചോർത്തി' നൽകി എന്നായിരുന്നു ഷി ഇതിനെ വിശേഷിപ്പിച്ചത്.



'നമ്മൾ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളും പത്രങ്ങള്‍ക്ക്‌ ചോർത്തി നൽകി, അത് ശരിയായ രീതിയല്ല. അങ്ങനെ പറഞ്ഞിട്ടായിരുന്നില്ല നമ്മൾ ചർച്ച സംഘടിപ്പിച്ചത്' ഷി ജിൻ പിങ് ട്രൂഡോയോട് പറഞ്ഞു.

'നിങ്ങളുടെ ഭാഗത്ത് എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ, പരസ്പര ബഹുമാനത്തോടു കൂടിയുള്ള ചർച്ചയായിരുന്നു സംഘടിപ്പിക്കേണ്ടിയിരുന്നത്, അങ്ങനെ അല്ലെങ്കിൽ പ്രവചിക്കാനാകാത്ത അനന്തരഫലങ്ങൾ ഉണ്ടായേക്കും' ഷി പറഞ്ഞു. കൂടെ ഉണ്ടായിരുന്ന പരിഭാഷകൻ 'നിങ്ങളുടെ ഭാഗത്ത് എന്തെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ...' എന്ന് പരിഭാഷപ്പെടുത്തിത്തുടങ്ങുന്നതിനിടെ അയാളെ തടഞ്ഞ്, 'ഒരു തുറന്ന സംവാദത്തിലാണ് കാനഡ വിശ്വസിക്കുന്നത്' എന്ന് ട്രൂഡോ മറുപടി നൽകി. എന്നാൽ 'ആദ്യം നമുക്ക് ഒരു വ്യവസ്ഥ ഉണ്ടാക്കിയെടുക്കാം' എന്ന് നീരസത്തോടെ പറഞ്ഞ ശേഷം ചൈനീസ് പ്രസിഡന്റ് ട്രൂഡോയ്ക്ക് ഹസ്തദാനം നൽകി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ജി- 20 ഉച്ചകോടിയിൽ വെച്ച് 10 മിനിറ്റോളം ഇരുവരും ചർച്ചയിൽ ഏർപ്പെട്ടിരുന്നു. റഷ്യൻ അധിനിവേശം, ഉത്തര കൊറിയ, ഡിസംബറിലെ ഉച്ചകോടി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇരുവരും തമ്മിൽ ചർച്ച ചെയ്തതായി കനേഡിയൻ സർക്കാരിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പുറത്തുവിട്ടിരുന്നു.

Content Highlights: China's Xi Jinping lectures Justin Trudeau over alleged leaks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented