പ്രതീകാത്മക ചിത്രം | Photo: AP
ബെയ്ജിങ്: ചൈനയില്‍ അറുപത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ജനസംഖ്യ രേഖപ്പെടുത്തി. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ. 2021ലെ കണക്കുകളില്‍ നിന്ന് 8,50,000ത്തിന്റെ കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനനനിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ നടപടികള്‍ ഫലം കാണുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്.
2021ല്‍ 7.52 ആയിരുന്ന ജനനനിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ 6.77 ആണ് ജനനനിരക്ക്. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്.
ചൈനയുടെ ജനസംഖ്യാനിരക്കിലെ കുറവ് വൈകാതെ തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധര്‍ വിലിയിരുത്തുന്നത്. ഇതോടെ 2050ല്‍ ചൈനയുടെ ജനസംഖ്യാനിരക്കില്‍ 10.9 കോടിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം, ജനസംഖ്യയിലെ കുറവ് ചൈനയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ജനനിരക്ക് കുറയുകയും രാജ്യത്തെ ശരാശരി പ്രായം വര്‍ധിക്കുകയും ചെയ്യുന്നത് സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: China's population falls for first time since 1961
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..