പാകിസ്താനിലെ ഭീകരരെ ഇല്ലാതാക്കാന്‍ ചൈനീസ് മിസൈലുകള്‍ക്ക് സാധിക്കും - ഗ്ലോബല്‍ ടൈംസ് പത്രാധിപര്‍


ഇസ്‌ലാമാബാദില്‍ ചൈനീസ് പൗരന്മാര്‍ അടക്കമുള്ളവര്‍ യാത്രചെയ്ത ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒന്‍പത് ചൈനീസ് തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാകിസ്താനിൽ ബസിന് നേരെ ഉണ്ടായ ആക്രമണം | Photo: AP

ബെയ്ജിങ്: ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്താന് സാധിക്കുന്നില്ലെങ്കില്‍ ചൈനീസ് മിസൈലുകള്‍ക്ക് അത് സാധിക്കുമെന്ന് ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു സിജിന്‍.

ഇസ്‌ലാമാബാദില്‍ ചൈനീസ് പൗരന്മാര്‍ അടക്കമുള്ളവര്‍ യാത്രചെയ്ത ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒന്‍പത് ചൈനീസ് തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഹു സിജിന്‍ രംഗത്തെത്തിയത്.

ജൂലായ് 14-ന് 40-ഓളം ചൈനീസ് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും പോയ ബസിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജലവൈദ്യുത പദ്ധതി നിര്‍മ്മാണ സ്ഥലത്തേക്ക് പോവുകയായിരുന്നു ബസ്.

ഭീകരാക്രമണമല്ല, ബസില്‍ നിന്നുള്ള വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടമാണ് നടന്നത് എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍, പിന്നീട് അങ്ങനെയല്ല നടന്നതെന്ന് കണ്ടെത്തുകയായിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദികളായ ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: China’s missiles can be put into action, if Islamabad unable to eliminate terrorists

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented