ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉറവിടം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണത്തിന് ചൈന അനുമതി നിഷേധിച്ചു. ചൈനയിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന അനുമാനം നിലനില്‍ക്കെയാണ് അന്വേഷണത്തിനുള്ള നീക്കം ചൈന തടഞ്ഞത്.

വുഹാനിലെ മാര്‍ക്കറ്റുകളും ലബോറട്ടറികളും കേന്ദ്രീകരിച്ചു നടത്താനിരുന്ന പഠനം രാഷട്രീയ പ്രേരിതമാണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമന്ത്രി ചെങ് യീസിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതും ശാസ്ത്രവിരുദ്ധവുമായ അന്വേഷണം ശരിയല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലബോറട്ടറിയില്‍ പ്രോട്ടോകള്‍ ലംഘനമുണ്ടായതാണ് വൈറസ് വ്യാപനത്തിന് കാരണമെന്ന അനുമാനം വച്ച് പഠനവിധേയമാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 

Content Highlights: China Rejects WHO Plan For Study Of Coronavirus Origin