ചന്ദ്രനില്‍ കൊടി നാട്ടി ചൈന; പാറയും മണ്ണുമായി ചാങ്അ-5 ഭൂമിയിലേക്ക് തിരിച്ചു 


ചന്ദ്രന്റെ ഉപരിതലത്തിൽ ചൈന കൊടിനാട്ടിയപ്പോൾ. ചൈനയുടെ നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ പുറത്തുവിട്ട ചിത്രം

ബെയ്ജിങ്: ചൈനയുടെ ചാങ് ഇ-5 ബഹികാരാശ പേടകം ചന്ദ്രോപരിതലത്തിൽ ദേശീയ പതാകനാട്ടി. ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിൽ കൊടിനാട്ടുന്ന ആദ്യ രാജ്യമാണ് ചൈന. ചൊവ്വാഴ്ചയാണ് ചാങ്അ-5 ബഹിരാകാശ പേടകം വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയത്.

നേരത്തെ രണ്ടു തവണ ചന്ദ്രനിൽ കൊടിനാട്ടാൻ ചൈന ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. 1969-ലാണ് അമേരിക്ക ചന്ദ്രോപരിതലത്തിൽ കൊടിനാട്ടി ചരിത്രംകുറിച്ചത്. അപ്പോളോ-11 ദൗത്യത്തിലായിരുന്നു ഇത്. തുടർന്നുള്ള ദൗത്യങ്ങളിലായി അഞ്ചു തവണ കൂടി അമേരിക്ക ചന്ദ്രനിൽ പല ഭാഗങ്ങളിലായി പതാക നാട്ടിയിട്ടുണ്ട്.

കൊടി നാട്ടിയതിന് പിന്നാലെ ചന്ദ്രനിൽനിന്നുള്ള പാറയും മണ്ണും ശേഖരിച്ച് ചാങ്അ-5 പേടകം വ്യാഴാഴ്ച ഭൂമിയിലേക്ക് തിരിച്ചതായി ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചു. ദൗത്യം വിജയകരമായാൽ കഴിഞ്ഞ 40 വർഷത്തിനിടെ ചന്ദ്രോപരിതലത്തിലെ സാപിളുകൾ ശേഖരിച്ച് തിരിച്ചെത്തുന്ന ആദ്യ രാജ്യമായി ചൈന മാറും. നേരത്തെ 1960, 1970 കാലഘട്ടങ്ങളിൽ അമേരിക്കയും സോവിയറ്റ് യൂണിയനും ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ഉത്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് ചൈനീസ് ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം.

content highlights:China Raises Its Flag On Moon Before Probe Lifts Off With Lunar Samples

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented