ബെയ്ജിങ്ങ്: എതിര്‍പ്പുകള്‍ക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കി. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഐകകണ്‌ഠ്യേനയാണ് നിയമം പാസാക്കിയത്.
വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം.
എന്നാല്‍ കൂടാതെ അട്ടിമറി, തീവ്രവാദം, വിദേശശക്തികളുമായുള്ള നിയമവിരുദ്ധ കൂട്ടുകെട്ട് എന്നിവയും പുതിയ നിയമം അനുസരിച്ച് കുറ്റകരമാകും. നിയമത്തിന്റെ പൂര്‍ണ രൂപം ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഹോങ്കോങ്ങിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
1997ല്‍ ആണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ ഭാഗമായത്. ചൈനയ്ക്ക് കീഴിലാണെങ്കിലും ഹോങ്കോങ്ങിനായി പ്രത്യേക ഭരണസംവിധാനങ്ങളാണുള്ളത്.
പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെയാണ് ചൈന പുതിയ നിയമത്തിന് അംഗീകാരം കൊടുത്തത്. സ്വയംഭരണാവകാശമുണ്ടെങ്കിലും ഹോങ്കോങ്ങിനുമേല്‍ ചൈനയുടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിനെതിരെ ഹോങ്കോങ്ങില്‍ യുവാക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരികയാണ്.
1997ല്‍ ചൈനയുടെ ഭാഗമാകുമ്പോള്‍ 50 വര്‍ഷത്തേക്ക് ഹോങ്കോങ്ങിലുള്ള ജനാധിപത്യ രീതികള്‍ മാറ്റമില്ലാതെ അതേപടി തുടരുമെന്ന് ചൈന ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. ഹോങ്കോങ്ങില്‍ നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം ഹോങ്കോങ്ങ് ലെജിസ്ലേറ്റീവ് കൗണ്‍സിലിനാണ്. ഇത് മറികടന്നാണ് ചൈന പുതിയ നിയമനിര്‍മാണവുമായി മുന്നോട്ട് പോയത്.
Content Highlight: China passes Hong Kong national security law
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..