കോവിഡിനെതിരായ പോരാട്ടത്തിൽ ഏറ്റവും മുൻ നിരയിൽ നിന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ അവാർഡിനർഹനായ ഡോക്ടർക്കൊപ്പം പ്രസിഡന്റ് ഷി ജിൻപിങ് | Photo: AP
ബെയ്ജിങ് : കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിലൂടെ അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷയാണ് ചൈന പാസ്സായതെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. ചൊവ്വാഴ്ച കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിന്ന ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന പുരസ്‌കാരവിതരണച്ചടങ്ങിലായിരുന്നു പ്രസ്താവന.
"കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ നമുക്ക് വളരെ വേഗം തന്നെ ആദ്യ വിജയം കൈവരിക്കാനായി. കോവിഡിനെതിരായ പോരാട്ടത്തിലും സമ്പദ്വ്യവസ്ഥയുടെ പുനരുദ്ധാരണത്തിലും നമ്മളാണ് മുന്നേറുന്നത്", ഷി ജിൻപിങ് പറഞ്ഞു
കോവിഡ് ലോകം ആകമാനം വ്യാപിക്കാനുള്ള കാരണഹേതുവായി ചൈനയെ വിമർശിച്ച് അമേരിക്കയും ഓസ്‌ട്രേലിയയുമടക്കമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. മാത്രമല്ല ചൈന ആദ്യ ഘട്ടത്തില്‍ വൈറസ് വിവരങ്ങള്‍ മൂടിവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമുണ്ടായിരുന്നു.
അതേസമയം ചൈന വളരെ തുറന്ന മനസ്സോടെയും സുതാര്യവുമായാണ് കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതെന്നും അതിലൂടെ ലോകമാകമാനമുള്ള ദശലക്ഷക്കണക്കിന് ജീവന്‍ ചൈനയ്ക്ക് രക്ഷിക്കാനായെന്നും ഷി ജിന്‍പിങ് പറഞ്ഞു.
content highlights: China passed extraordinary and historic test in handling Coronavirus,says Xi Jinping
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..