ലോകം ലോക്ക് ഡൗണില്‍, കൊറോണയെ അതിജീവിച്ച് ചൈന സാധാരണ ജീവിതത്തിലേക്ക്


Photo: AP

ബീജിങ്: ലോകം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമാകുമ്പോള്‍ ചൈന പതിയെ ചലനാത്മകമാകുന്നു. ചൈനയിലെ ഫാക്ടറികളില്‍ ഉത്പാദനം പുനഃരാരംഭിച്ചു. ആഭ്യന്തര വിമാന സര്‍വീസുകളും വീണ്ടും തുടങ്ങി. ലോകത്തെ മറ്റ് സാമ്പത്തിക ശാക്തികരാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, മിഡില്‍ ഈസ്റ്റ്‌, ഇന്ത്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഉത്പാദനം നിലച്ചിരിക്കെയാണ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയിലെ ഫാക്ടറികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്.

തൊഴിലാളികള്‍ ജോലികളില്‍ തിരികെ പ്രവേശിച്ചു, ഉത്പാദനം കാര്യക്ഷമമായി മുന്നേറുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ നിയന്ത്രണങ്ങള്‍ ഉടന്‍ തന്നെ ഒഴിവാക്കും. വാഹന വിപണിയിലും ഉണര്‍വ് പ്രകടമായി. രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ ആളുകള്‍ മാര്‍ക്കറ്റുകളിലേക്ക് വീണ്ടും എത്തിത്തുടങ്ങി. സാധാരണയെന്നപോലെ ആളുകള്‍ സാധനങ്ങള്‍ വാങ്ങിച്ചുതുടങ്ങിയതോടെ അവിടെ വിപണികളും ഉണര്‍ന്നുതുടങ്ങി. ചൈനയിലെ വ്യവസായ മേഖലയില്‍ ഉണര്‍വ് പ്രകടമാണ്.

ചൈനയിലെ ആഭ്യന്തര വിമാന സര്‍വീസുകളും വര്‍ധിച്ച് തുടങ്ങി. അതേസമയം ലോകത്തെ മറ്റ് രാജ്യങ്ങളിലെ വ്യോമയാന മേഖല നിശ്ചലമായിരിക്കുകയാണ്. ബി എം ഡബ്ലിയു, ഫിയറ്റ് ക്രിസ്‌ലെര്‍, ഫോര്‍ഡ്, ഫോക്‌സ്‌കോണ്‍, ഹോണ്ട. നിസാന്‍, ടെസ്‌ല, ടൊയോട്ട, വോക്‌സ്‌വാഗണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ചൈനയിലെ തങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്.

Content Highlights: Employees are returning to work, production lines are starting to roll and even the original outbreak epicentre of Wuhan is ending its lockdown soon.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented