ബെയ്ജിങ്: ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ പ്രമേയത്തിനെ വീണ്ടും എതിര്‍ത്തേക്കുമെന്ന സൂചനയുമായി ചൈന. എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ പ്രമേയത്തെ അനുകൂലിക്കു എന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
'ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ യുക്തമായ നിലപാട് തുടരുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്'- ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ലൂ കാങ് ബെയ്ജിങില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ശ്രമങ്ങളെ കഴിഞ്ഞ മൂന്ന് തവണയും ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ വീറ്റോ പവറുള്ള ചൈന എതിര്‍ത്തിരുന്നു.
പരിഹാരം എല്ലാവര്ക്കും സ്വീകാര്യമാവണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ചൈന ചെയ്തിരുന്നത്. നേരത്തെ ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് ഷുവാന്യൂ പാകിസ്താന് സന്ദര്‍ശിക്കുകയും പാക് പ്രധാനമന്ത്രിയുമായും സൈനികതലവനുമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പാകിസ്താനിലെ ജെയ്ഷെ ഭീകര ക്യാമ്പുകളുടെയും മസൂദ് അസറിന്റെയും സാന്നിദ്ധ്യത്തെ കുറിച്ചും രക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
മസൂദ് അസര്‍ നേതൃത്വം കൊടുക്കുന്ന ജെയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രണം, പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങള്‍ക്ക് പിന്നില ആക്രമണങ്ങള്‍ എന്നിവയ്ക്ക് പിന്നിലും ജെയ്ഷെ മുഹമ്മദ് ആണെന്ന് വ്യക്തമായിരുന്നു. അവസാനം കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
content highlights: China Hints At Blocking Move On Masood Azhar Again in UN Meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..