പ്രതീകാത്മക ചിത്രം | Photo:AFP
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രദേശങ്ങളില്‍ നിന്നും ചൈന ഇപ്പോഴും പൂർണമായും പിന്മാറിയിട്ടില്ലെന്ന് അമേരിക്കയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ സൈന്യത്തിന്റെ ഇന്തോ-പസഫിക് വിഭാഗം തലവനായ അഡ്മിറല്‍ ഫിലിപ് ഡി ഡേവിസനാണ് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെളിവെടുപ്പിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക വിവരങ്ങളും യുദ്ധ സാമഗ്രികളും നല്കി അമേരിക്ക ഇന്ത്യയെ സഹായിച്ചിരുന്നുവെന്നും ഫിലിപ് ഡി ഡേവിസണ്‍ വ്യക്തമാക്കി.
അതിര്‍ത്തി സംഘര്‍ഷത്തിനിടെ ചൈന പിടിച്ചെടുത്ത പല പ്രദേശങ്ങളില്‍ നിന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല. ഇതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായത് ഇരുവശത്തും നാശനഷ്ടങ്ങള്‍ക്ക് കാരണമായതായും അഡ്മിറല്‍ വ്യക്തമാക്കി.
ഇന്ത്യന്‍ അതിര്‍ത്തിയിലെ ആക്രമണങ്ങളെ അതിര്‍ത്തി വിപുലീകരണത്തിലുള്ള ചൈനയുടെ ആഗ്രഹം എന്നാണ് അഡ്മിറല്‍ ഫിലിപ് ഡി ഡേവിസണ്‍ വിശേഷിപ്പിച്ചത്. ഫെബ്രുവരിയോടെ സൈനിക തലത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും ലഡാക്കിലെ തര്‍ക്ക പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതായി വ്യക്തമാക്കിയിരുന്നു.
Content Highlights: China hasn’t withdrawn from several LAC positions says US
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..